News

പൊതുസമ്മേളനത്തില്‍ 'സ്വര്‍ഗ്ഗസ്ഥനായ പിതാവി'നോട് പ്രാര്‍ത്ഥിച്ചു കൊണ്ട് മെലാനിയ ട്രംപ്

സ്വന്തം ലേഖകന്‍ 20-02-2017 - Monday

ഫ്‌ളോറിഡ: അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ്, രാഷ്ട്രത്തിന്റെ ഭരണതലവനെ പരിചയപ്പെടുത്തുവാനും അഭിനന്ദിക്കാനും ചേര്‍ന്ന സമ്മേളനം 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ചപ്പോള്‍ അത് ശക്തമായ വിശ്വാസസാക്ഷ്യമായി. ഫ്ലോറിഡയിലെ മെല്‍ബണില്‍ നടന്ന റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംമ്പിനെ പരിചയപ്പെടുത്തുന്നതിനു തൊട്ടു മുമ്പായിരുന്നു ഭാര്യ മെലാനിയ ട്രംപ് നമുക്കു പ്രാര്‍ത്ഥിക്കാമെന്ന മുഖവുരയോടെ ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവര്‍ നെഞ്ചിലേറ്റുന്ന പ്രാര്‍ത്ഥന ചൊല്ലിയത്‌.

അര മിനിറ്റുമാത്രം നീണ്ട പ്രാര്‍ത്ഥന ആമേന്‍ ചൊല്ലി അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ കയ്യടിച്ച്‌ സ്വാഗതമരുളി. എതിരാളികള്‍ എന്തു പറഞ്ഞാലും തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെവിടേയുമുള്ള സ്‌ത്രികള്‍ക്കും കുട്ടികള്‍ക്കും പ്രയോജനം ചെയ്യുന്നതാകുമെന്ന്‌ മെലാനിയ പറഞ്ഞു. നിങ്ങളുടെ താത്‌പര്യങ്ങളാണ്‌ എനിക്കു പ്രധാനം. നിങ്ങളുടെ വളര്‍ച്ചക്കു വേണ്ട ക്രിയാത്മകമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും പിന്‍തുണയുണ്ടാകും. മെലാനിയ കൂട്ടിച്ചേര്‍ത്തു.

വളരെ സുരക്ഷിതവും സമൃദ്ധിയുമുള്ള അമേരിക്കയാണ്‌ എന്റെ ഭര്‍ത്താവ്‌ നിങ്ങള്‍ക്കായി ഒരുക്കുന്നത്‌ എന്ന ആമുഖത്തോടെയായിരുന്നു മെലാനിയ പ്രസിഡന്റ്‌ ട്രംപിനെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്‌. തനിക്ക് വേണ്ടി ആളുകള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നു പറയുന്ന വാക്കുകളെയാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നു നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നൂറുകണക്കിനു ആളുങ്ങളുടെ മുന്നില്‍ മെലാനിയ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലിയത്.

വീഡിയോ:


Related Articles »