News - 2024

ഒാസ്ട്രേലിയയിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ മലയാളി വൈദികന് കുത്തേറ്റു

സ്വന്തം ലേഖകന്‍ 19-03-2017 - Sunday

മെൽബൺ: ഒാസ്ട്രേലിയയിൽ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. വടക്കൻ മെൽബണിലെ ഫോക്നറിലുള്ള ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. നി​ങ്ങ​ളെ കൊ​ല്ലും എ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് അ​ക്ര​മി ഫാ. ടോ​മി​ക്കു നേ​രെ ചാടി വീണത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ വൈദികനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറുപത് വയസിനു മുകളിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ക​ഴി​ഞ്ഞ​യാ​ഴ്ച​യും അ​ക്ര​മി പള്ളിയില്‍ എ​ത്തി​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അക്രമിയെ പിടികൂടാൻ പ്രാർത്ഥനയ്ക്കെത്തിയവരിൽ ചിലർ ശ്രമിച്ചെങ്കിലും അവരെ കീഴ്‌പ്പെടുത്തി അയാൾ രക്ഷപ്പെട്ടു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അതേ സമയം പ്രതിയെ പോലീസ് പിടികൂടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.


Related Articles »