News - 2024

അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് വത്തിക്കാനില്‍ പ്രത്യേക സംവിധാനം

സ്വന്തം ലേഖകന്‍ 25-03-2017 - Saturday

വത്തിക്കാന്‍: അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനായി മാനവ വികസനത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഒരു വിഭാഗം ഇനിമുതല്‍ പ്രവര്‍ത്തിക്കും. കുടിയേറ്റക്കാരും നാടോടികളുമായവരുടെ അജപാലന ശ്രദ്ധയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുക എന്നതാണ് പ്രധാനമായ ദൗത്യം.

പാവങ്ങളും സഹിക്കുന്നവരുമായ ജനത്തോടൊത്ത് അവരുടെ സന്തോഷങ്ങളിലും പ്രതീക്ഷകളിലും, ഉത്ക്കണ്ഠകളിലും സഭ സഹഗമിക്കുന്നു എന്ന അടിസ്ഥാനദൗത്യത്തിലൂന്നിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക.

പുതിയ ക്രമീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പാ വിശദീകരണം നല്‍കുന്നില്ലെങ്കിലും പാപ്പയുടെ നാലുവര്‍ഷത്തെ തെരഞ്ഞെടുപ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍ പദ്ധതിയുടെ ലക്ഷ്യം സുവ്യക്തമാണെന്ന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായ ഫാബിയോ ബാജോ, മിഖേല്‍ സേര്‍ണി എന്നിവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളോടൊപ്പം പുതിയ വിഭാഗം, സഭയുടെ ദൗത്യത്തിന്‍റെ അടിസ്ഥാനമാനത്തിന് പൂര്‍ണ്ണത നല്‍കുമെന്ന്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.


Related Articles »