India - 2025
മലയാറ്റൂരില്‍ പുതുഞായര്‍ തിരുനാളിന് ഇന്ന് കൊടിയേറും
സ്വന്തം ലേഖകന്‍ 20-04-2017 - Thursday
മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും പുതുഞായർ തിരുനാളിന് ഇന്നു കൊടിയേറും. കൊടിയേറ്റ് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ കുരിശുമുടിയിലേക്കു ഭക്തജനങ്ങളുടെ വലിയ തിരക്കാണ്.
നോമ്പിന്റെ ആദ്യ ഞായറാഴ്ച മഹാ ഇടവകയിലെ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ മലകയറി മാർത്തോമാ മണ്ഡപത്തിൽ മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പു സ്ഥാപിച്ചതോടെയാണ് ഈ വർഷത്തെ മലകയറ്റത്തിനു ഔദ്യോഗികമായ തുടക്കം കുറിച്ചത്. തുടർന്ന് അതിരൂപതയിലെ വിവിധ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തിലും ഞായറാഴ്ചകളിൽ മലകയറ്റം ഉണ്ടായിരുന്നു. വിശ്വാസികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.