Wednesday Mirror - 2024

എനിക്കും വിശുദ്ധനാകാം, നിനക്കും.....!

തങ്കച്ചന്‍ തുണ്ടിയില്‍ 16-08-2017 - Wednesday

വിശുദ്ധ ജീവിതം നയിക്കുക, വിശുദ്ധനാവുക എന്നത് എന്‍റെ ഏറ്റവും വലിയ ഒരാഗ്രഹമാണ്. അതിനാല്‍ സുവിശേഷം പങ്കുവയ്ക്കാന്‍ പോകുന്നിടത്തൊക്കെ ഈ ആശയം പങ്കുവയ്ക്കാറുണ്ട്. ഒരിക്കല്‍ ഒരു കൂട്ടായ്മയില്‍ നിന്നും ഒരു വീട്ടമ്മ പറഞ്ഞു, "എന്തു ചെയ്യാം ഞാന്‍ കല്യാണം കഴിച്ചു പോയി. അല്ലായിരുന്നെങ്കില്‍ ഞാനൊരു വിശുദ്ധയായേനെ." അവരുടെ സംസാരം കേട്ടപ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. അപ്പോള്‍ എന്‍റെ ഉള്ളില്‍ നിന്നൊരു സ്വരം. നിന്‍റെയും ചിന്ത ആദ്യം ഇതു തന്നെ ആയിരുന്നില്ലേ. യഥാര്‍ത്ഥത്തില്‍ അത് സത്യമാണുതാനും. അതുകൊണ്ട് അവരോടെനിക്ക് ബഹുമാനം തോന്നി. വിശുദ്ധരെക്കുറിച്ചു പഠിച്ചപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി. ദൈവത്തില്‍ ശരണപ്പെട്ട് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന എല്ലാവര്‍ക്കും വിശുദ്ധി പ്രാപിക്കാം.

നമ്മുടെ ജീവിതാവസ്ഥയും തൊഴിലും എന്തായിരുന്നാലും നമുക്കെല്ലാവര്‍ക്കും ക്രിസ്തീയ സുകൃതങ്ങള്‍ അഭ്യസിക്കാനും വിശുദ്ധി പ്രാപിക്കാനും സാധിക്കും (വി.ഫ്രാന്‍സീസ് സാലസ്). തന്നെയുമല്ല വിശുദ്ധരെക്കുറിച്ച് നാം പഠിക്കണം. നമ്മെപ്പോലെ ജീവിച്ച എത്രപേര്‍ നാമിന്ന് വിശുദ്ധരായി വണങ്ങുന്നു. ഇവിടെ പണ്ഡിതനെന്നോ പാമരനെന്നോ ധനവാനെന്നോ ദരിദ്രരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ പ്രായം കൂടിയവരെന്നോ കുട്ടികളെന്നോ രാജാവെന്നോ രാജ്ഞിയെന്നോ വ്യത്യാസമില്ല..

എല്ലാ മേഖലയിലുള്ളവരെയും സഭ വിശുദ്ധരായി ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ മേഖലയിലുള്ളവര്‍ക്കും മദ്ധ്യസ്ഥന്‍മാരുണ്ട്. ഇതില്‍ മറ്റൊരു സന്ദേശം കൂടിയുണ്ട്. ഇപ്പോള്‍ ഇതു വായിക്കുന്ന ഒരോരുത്തരുടേയും ജീവിതാവസ്ഥയിലുള്ളവര്‍ വിശുദ്ധരായവരുണ്ട്. അപ്പോള്‍ എനിക്കും വിശുദ്ധനാകാം. വിശുദ്ധയാകാം എന്നതിന്‍റെ ഒന്നാമത്തെ തെളിവാണിത്.

ഇനി മുകളില്‍ സൂചിപ്പിച്ച വീട്ടമ്മയ്ക്കുള്ള മറുപടി കുറിക്കട്ടെ. വി.മോനിക്ക ഒരു വീട്ടമ്മയായിരുന്നു. വിവാഹം വിശുദ്ധയുടെ ജീവിതാന്തസ്സിനു തടസ്സമായിരുന്നോ? വിവാഹിതയായതിനാല്‍ മാത്രമാണ് വിശുദ്ധ അഗസ്റ്റിന് ജന്മം കൊടുക്കാന്‍ സാധിച്ചതെന്ന് മറക്കരുത്. മക്കളുടെ ദുര്‍നടപ്പ് കണ്ട് വിലപിക്കുന്നവര്‍ മോനിക്കയെ സമീപിച്ചാല്‍ ചില രഹസ്യങ്ങള്‍ പറഞ്ഞു തരും. ഞാന്‍ മഹാപാപിയാണെന്ന് ചിന്തിക്കുന്നവര്‍ക്ക് വി.അഗസ്റ്റിന്‍റെ ജീവിതം മാതൃകയാണ്.

അപ്പോള്‍ പാപികള്‍ക്കും വിശുദ്ധരാകാമോ. ഇതിനുത്തരം പാപത്തില്‍ മുഴുകി ജീവിക്കുന്നവര്‍ മനസ്സുവച്ചാല്‍ സാധിക്കുമെന്നാണ്. ഇനി അഗസ്റ്റിന്‍റെ അമ്മയെക്കുറിച്ച് അഗസ്റ്റിന്‍ പറയുന്നത് ശ്രദ്ധിക്കാം. "എന്‍റെ ദൈവമേ, ഞാന്‍ അങ്ങയുടെ ശിശുവാണെങ്കില്‍ അത് അങ്ങ് എനിക്ക് ഇത്തരം ഒരമ്മയെ നല്‍കിയതു കൊണ്ടാണ്."

ഇനി വിവാഹിതനും കര്‍ഷകനുമായ വി.ഇസിദോറിനെ പഠിക്കാം (1110-1170). ഇസിദോര്‍ ഒരു വിശുദ്ധനായെന്നു മാത്രമല്ല, ഭാര്യയും പുണ്യവതിയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ കര്‍ഷകനും ഭാര്യയ്ക്കും വിശുദ്ധരാകാമോ. ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു (ശൈശവത്തില്‍ തന്നെ മരിച്ചു). ഇനി വി.കോണ്‍റാഡ് വിവാഹിതനായിരുന്നു. ഭാര്യയില്‍ നിന്നും വേര്‍പിരിയേണ്ട ഒരു സാഹചര്യമുണ്ടായി. കുലീനകുടുംബത്തില്‍ ജനിച്ചവനാണെന്ന് കൂടി മനസ്സിലാക്കണം.(അനുദിന വിശുദ്ധര്‍ ഫെബ്രുവരി 12).

ഇനി ഹങ്കറിയിലെ വി.എലിസബത്ത് വിവാഹിതയായിരുന്നു (1207-1231). അതുപോലെ വിശുദ്ധ എഥല്‍ബെര്‍ട്ട് (552-616) വിവാഹിതനും രാജാവുമായിരുന്നു. അതേ, രാജ്യത്വമോ പ്രഭുത്വമോ സമ്പത്തോ, ദാരിദ്ര്യമോ, ജീവിതാന്തസോ സന്മനസ്സുണ്ടെങ്കില്‍ വിശുദ്ധിക്ക് തടസ്സമല്ല. നിന്‍റെ അനുദിന കൃത്യങ്ങള്‍ ശരിയായി നിര്‍വഹിച്ചാല്‍ നിനക്കൊരു വിശുദ്ധനാകാം. വിശുദ്ധയാകാം (വി.മേരി ജോസഫ് റൊസെല്ലോ). വിശുദ്ധരാകാന്‍ സാധ്യതയില്ലാത്തതായി ആരെയും ദൈവം സൃഷ്ടിച്ചിട്ടില്ല. സ്വര്‍ഗ്ഗീയപിതാവിന്‍റെ പൂര്‍ണ്ണതയിലേക്കാണ് നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത് (മത്തായി 5:48).

നമ്മിലെ കുറവുകള്‍ കണ്ട് എനിക്ക് വിശുദ്ധനാകാന്‍ സാധ്യമല്ലായെന്നു പറഞ്ഞ് പിന്‍തിരിയേണ്ടവരല്ല നാം. ഞാന്‍ പാപികളില്‍ ഒന്നാമനാണെന്ന് പൗലോസ് ശ്ലീഹ പറയുന്നു. ഇവിടെ മറ്റൊരു കാര്യം കൂടി മനസ്സിലാക്കണം. വിശുദ്ധരെല്ലാംതന്നെ പറയുന്ന കാര്യമാണിത് പരിശുദ്ധനായ ദൈവത്തോടടുക്കും തോറും ആ പരിശുദ്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും നാം പാപികള്‍ തന്നെ.

ഇവിടെ വിശുദ്ധ ഫ്രാന്‍സീസ് സാലസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം. "ഒരു മനുഷ്യന്‍ എത്ര കണ്ട് വിശുദ്ധനായാലും ശരി കുറച്ചു പോരായ്മകള്‍ എപ്പോഴും ബാക്കിയുണ്ടാകും". ദൈവത്തിന്‍റെ നന്മകള്‍ എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു. പുണ്യാത്മാക്കളെപ്പോലെ അവയെക്കുറിച്ച് അനുതപിക്കാനും പരിഹാരമനുഷ്ഠിക്കാനും സാധിച്ചാല്‍ നാമും അനുഗ്രഹീതരാകും. ഇനി സഭാതലവന്‍ ബനഡിക്ട് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധിക്കാം. "വിശുദ്ധര്‍ കുറ്റമില്ലാത്തവരോ പാപം ചെയ്യാത്തവരോ ആയിരുന്നില്ല. എന്നാല്‍ ദൈവവുമായി അനുരഞ്ജനപ്പെട്ടവരും പശ്ചാത്താപമുള്ളവരുമായിരുന്നു."

വി.പൗലോസ് ശ്ലീഹായുടെ സഹപ്രവര്‍ത്തകരായിരുന്ന ബര്‍ണബാസ്, സീലാസ്, അപ്പോളാസ് എന്നിവര്‍ തമ്മില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പൊട്ടി വീണവരാണെന്ന ധാരണ തെറ്റാണ്. വിശുദ്ധരും നമ്മെപ്പോലെ പ്രശ്നങ്ങളുള്ളവരായിരുന്നു. വിശുദ്ധിയെന്നത് ഒരിക്കലും പാപം ചെയ്യാത്ത അവസ്ഥയല്ല. പശ്ചാത്താപവും മാനസാന്തരവും അനുരഞ്ജനവും ക്ഷമയും അനുസരിച്ച് വിശുദ്ധി വര്‍ദ്ധിക്കുന്നു. ഇങ്ങനെ നമുക്ക് വിശുദ്ധിയില്‍ വളരാന്‍ കഴിയും.

വിശുദ്ധരെക്കുറിച്ചു പഠിക്കുംതോറും നമുക്കും വിശുദ്ധരാകാം എന്ന സത്യം മനസ്സിലാകും. വിശുദ്ധര്‍ ക്രിസ്തുവിന്‍റെ ജീവിതത്തെ പല വര്‍ണ്ണങ്ങളില്‍ പകര്‍ത്തി തന്ന പട്ടുകുപ്പായമാണെന്നു പറയാം. ഒരു വിശുദ്ധനാകണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടായതില്‍ പിന്നെ വിശുദ്ധരെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. എല്ലാ വിശുദ്ധരിലും കണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ കുറിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വിശുദ്ധരെല്ലാം വി.കുര്‍ബ്ബാനയോട് ഭക്തിയുള്ളവരായിരുന്നു.

ഈയൊരു സത്യം മനസ്സിലാക്കിയ ഞാനുള്‍പ്പെടെ അനേകര്‍ അനുദിന ബലിയര്‍പ്പണം മുടക്കാറില്ല. വിശുദ്ധ അമ്മയോടു ഭക്തിയുള്ളവരായിരുന്നു. വി. ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞതുപോലെ അമ്മയുടെ കരങ്ങളില്‍ എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. ജപമാലയുടെ ലുത്തിനിയായില്‍ നാം അമ്മയെ സകല വിശുദ്ധരുടെയും രാജ്ഞിയെന്നല്ലേ വിളിക്കുന്നത്. വിശുദ്ധരെല്ലാം സഭയോട് ചേര്‍ന്നിരിക്കുന്നു. അതെ നമുക്കെല്ലാം വിശുദ്ധരാകാം. വിശുദ്ധരാകാന്‍ ഭയപ്പെടേണ്ട (വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ).

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »