Meditation - January 2018

സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകൻ 06-01-2016 - Wednesday

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നു, ലോകം നല്‍കുന്നത് പോലെയല്ല ഞാന്‍ നല്‍കുന്നത്” (യോഹന്നാന്‍ 24:17)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 14

സമാധാനത്തിനെതിരെയുള്ള വെല്ലുവിളി, ഇക്കാലത്ത് എല്ലാ മനുഷ്യരുടേയും ബോധമണ്ഡലത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു ചോദ്യമാണ്, എല്ലാ മനുഷ്യരുടെയും യുക്തമായ ജീവിത നിലവാരത്തിന് ഭംഗം വരുത്തുന്ന ഒരു പ്രശ്നം, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം, മരണത്തേയും ജീവിതത്തേയും ബാധിക്കുന്ന പ്രശ്നം.

ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പരമപ്രാധാന്യമര്‍ഹിക്കുന്നു. ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്.

ഇതില്‍ ആദ്യത്തേത്: ധാര്‍മ്മിക ബോധത്തിന്റെ അനിവാര്യത, ഇത് ഭ്രൂണാവസ്ഥ മുതല്‍ മരണകിടക്ക വരെ 'മനുഷ്യ ജീവനെ' ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ നമ്മോടാവശ്യപ്പെടുന്നു. സകല വ്യക്തികള്‍ക്കും, ജനങ്ങള്‍ക്കും പ്രത്യേകമായി ദുര്‍ബ്ബലര്‍ക്കും, അഗതികള്‍ക്കും, സര്‍വ്വരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി: സ്വാര്‍ത്ഥതയും, അത്യാഗ്രഹവും, പ്രതികാരബുദ്ധിയും ഉപേക്ഷിക്കുവാന്‍ ഇത് നമ്മോടാവശ്യപ്പെടുന്നു.

രണ്ടാമത്തെ കാര്യം: സമാധാനം മനുഷ്യപ്രയത്നത്തിനും അപ്പുറമാണെന്ന ആരോപണം; പ്രത്യേകിച്ച് ലോകത്തിന്റെ ഇന്നത്തെ അവസ്ഥയില്‍, നമ്മുടെ പരിധിക്കും അപ്പുറമുള്ള ഇതിന്റെ ഉറവിടവും, സമാധാനത്തിന്റെ സാക്ഷാത്കാരവും അന്വോഷിക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് നാം എല്ലാവരും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി 27.10.1986)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »