Meditation. - February 2024

നിരീശ്വരവാദവും ദൈവീകത്വവും

സ്വന്തം ലേഖകന്‍ 01-02-2023 - Wednesday

"അതു് തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും, തിന്മയും, അറിഞ്ഞ് നിങ്ങൾ ദൈവത്തെ പോലെ ആകുമെന്നും ദൈവത്തിന് അറിയാം." (ഉല്പത്തി 3:5)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 1

മനുഷ്യന്റെ കാഴ്ചപ്പാട് ഒരുപാട് മാറിയിരിക്കുന്നു. മതങ്ങളോടുള്ള വെറുപ്പും നിരീശ്വരവാദവും, വിവിധ രീതികളിലും രൂപങ്ങളിലും ആശങ്കജനമാം വിധം ഉയർന്നു വരുന്നു. ഈ അവസ്ഥ, എങ്ങനെ കണ്ടില്ലെന്നു വയ്ക്കുവാൻ നമ്മുക്ക് കഴിയിയും? വളരെ പ്രത്യേകമായി, മതേത്വരത്തിന്റെ ചുവട് പിടിച്ചു നിരീശ്വരവാദം കൂടുതൽ പ്രബലപെട്ടിരിക്കുന്നു. ശാസ്ത്രസങ്കേതികവിദ്യയുടെ നിരന്തരമായ വളർച്ചയും, ദൈവത്തെ പോലെ ആകുവാനുള്ള മനുഷ്യന്റെ അതിയായ ആഗ്രഹവും മതത്തിന്റെ വേരുകളെ അറുത്ത് മാറ്റുവാനുള്ള ത്വരയും അവനെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി.

മനുഷ്യന് ദൈവത്തിനു വേണ്ടിയുള്ള ദാഹം സമ്പൂർണമായും ഇല്ലാതായെന്ന് നമുക്ക് പറയുവാൻ ആവില്ല. 'മനുഷ്യന്റെ നിലനില്പ്' എന്തിനു വേണ്ടിയാണെന്ന ഗൗരവകരമായ ചോദ്യം അവഗണിക്കുന്നവർക്ക് മുന്നിൽ പുതിയ ഒരു ചോദ്യം ഉയരുന്നു. എന്തിനു വേണ്ടിയാണ് ഈ ജീവിതം? ഈ ജീവിതത്തിന്റെ ഉദ്ദേശം എന്താണ്? ദുരിതങ്ങളുടെയും മരണത്തിന്റെയും ഉദ്ദേശം?. ഈ സാഹചര്യത്തിലാണ് വി.അഗസ്റ്റിന്റെ വാക്കുകൾക്ക് പ്രസക്തി. അദ്ധേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരിന്നു, "ഓ നാഥാ, അങ്ങ് ഞങ്ങളെ സൃഷ്ടിച്ചത് അങ്ങേയ്ക്കു വേണ്ടി തന്നെയാണല്ലോ, അങ്ങിൽ ചേരുവോളം ഞങ്ങളുടെ ഹൃദയങ്ങൾ ഒരിക്കലും ശാന്തമാകില്ല."

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, റോം, 12.2.92)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »