News - 2024

വിശുദ്ധ നാട്ടിലേക്കുള്ള ക്രെെസ്തവ സംഘത്തെ നയിക്കാന്‍ ഘാന മന്ത്രി

സ്വന്തം ലേഖകന്‍ 17-09-2018 - Monday

അക്രാ: വിശുദ്ധ നാട്ടിലേക്കു തീർത്ഥാടനത്തിനായി പോകുന്ന ക്രെെസ്തവ സംഘത്തെ നയിക്കുവാന്‍ സന്നദ്ധനായി ഘാനയിലെ മന്ത്രി. ഈ വർഷം ഇസ്രായേൽ സന്ദര്‍ശിക്കാനായി തയാറെടുക്കുന്ന ഇരുനൂറോളം ആളുകളുടെ ക്രെെസ്തവ സംഘത്തിന് ഘാനയിലെ മതപരമായ കാര്യങ്ങൾക്കായുള്ള വകുപ്പ് മന്ത്രി സാമുവേൽ കോഫി അഹിയേവാണ് നേതൃത്വം നൽകുക. കഴിഞ്ഞ വർഷം മുതൽ സർക്കാർ സഹകരണത്തോടെയാണ് ക്രെെസ്തവർ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നത്.

ഇസ്രയേലിൽ എത്തിയതിനു ശേഷം ബെെബിളിൽ പറഞ്ഞിരിക്കുന്ന ചരിത്ര സ്ഥലങ്ങളെല്ലാം തങ്ങൾ സന്ദര്‍ശിക്കുമെന്ന് സാമുവേൽ അഹിയേവ് വ്യക്തമാക്കി. വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീർത്ഥാടകർക്കായി സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹകരണങ്ങൾക്ക് ക്രെെസ്തവ നേതാക്കൾ നന്ദി പറഞ്ഞു. ഘാനയുടെ ഇപ്പോഴത്തെ പ്രസിഡന്റായ നാനാ അക്കുഫോ അഡോ ഉറച്ച ക്രെെസ്തവ വിശ്വാസിയാണ്. 2016 ഡിസംബറിലാണ് നാനാ അക്കുഫിന്റെ പാർട്ടി ഘാനയിൽ അധികാരത്തിലേറിയത്.


Related Articles »