Events - 2024

തിന്മയ്‌ക്കെതിരെ തീയായി യുകെയിൽ അഭിഷേകാഗ്‌നി; മാഞ്ചസ്റ്റർ കൺവെൻഷൻ നവംബർ 3 ന്

ബാബു ജോസഫ് 24-10-2018 - Wednesday

ലണ്ടൻ: സഹനങ്ങള്‍ കത്തോലിക്കാ സഭയ്ക്ക്‌ വളമേകുകയാണെന്നും സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും അധികം പേർ മാമ്മോദീസ സ്വീകരിച്ചത് ഇക്കാലഘട്ടത്തിലാണെമന്നും ഇറാഖിലെയും സിറിയയിലേയും പീഡനങ്ങൾപോലും പരിശുദ്ധാത്മാവ് നയിക്കുന്ന സഭയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ലെന്നും സഭ വളരുകയാണെന്നും ആത്മ ധൈര്യത്തോടെ ഉറക്കെ പ്രഘോഷിച്ചുകൊണ്ട് വൻ ജനപങ്കാളിത്തത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷനുകൾ യുകയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വിവിധ റീജിയണുകൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു.

രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർ റവ.ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി ടീമും റീജിയണുകളിലെ മുഴുവൻ വൈദികരും കൺവെൻഷനുകളിൽ ഫാ.വട്ടായിലിനൊപ്പം പങ്കെടുക്കുന്നുണ്ട്. അഭിഷേകാഗ്നി മിനിസ്ട്രീസ് സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കായുള്ള ശുശ്രൂഷകളും നടത്തുന്നു.ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് സീറോ മലബാർ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണിൽ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷനായി മാഞ്ചസ്റ്റർ റീജിയൺ കേന്ദ്രീകരിച്ച്‌ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവെൻഷൻ മാഞ്ചസ്റ്ററിൽ നവംബർ 3 ന് നടക്കും. ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ ഫാ.ജോസ് അഞ്ചാനി,ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

വിവിധ മാസ്‌ സെന്ററുകൾ കേന്ദ്രീകരിച്ച്‌ പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകൾ എന്നിവ നടന്നുവരുന്നു. കൺവെൻഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു. സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകൾ നടക്കുക. കൺവെൻഷനിലേക്ക്‌ ഫാ.മലയിൽപുത്തെൻപുരയുടെ നേതൃത്വത്തിലുള്ള റീജിയണൽ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: ‍

BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.

കൂടുതൽ വിവരങ്ങൾക്ക് ‍ സാജു വർഗീസ് ( ജനറൽ കൺവീനർ) 07809827074‬


Related Articles »