India - 2024

വനിതാ ദിനത്തില്‍ രക്തദാനവുമായി സ്‌നേഹഗിരി മിഷ്ണറി സിസ്റ്റേഴ്സ്

സ്വന്തം ലേഖകന്‍ 09-03-2019 - Saturday

പാലാ: ലോക വനിതാ ദിനത്തില്‍ രക്തം ദാനം ചെയ്തു സ്‌നേഹഗിരി മിഷ്ണറി സിസ്റ്റേഴ്‌സിന്റെ മഹത്തായ മാതൃക. പാലാ എസ്എംഎസ് ജനറലേറ്റില്‍ നടന്ന ക്യാമ്പില്‍ സ്‌നേഹഗിരിയുടെ വിവിധ മഠങ്ങളില്‍ നിന്നുള്ള സിസ്റ്റേഴ്‌സാണ് ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം ചെയ്തത്. സുവര്‍ണ്ണ ജൂബിലിയുടെ പ്രതീകമായാണ് രക്തദാനം വനിതാ ദിനത്തില്‍ നടത്തിയത്. 1969-ല്‍ ഫാ. അബ്രഹാം കൈപ്പന്‍പ്ലാക്കലാണ് പാലായുടെ മണ്ണില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സിന് രൂപംനല്‍കിയത്. മൂന്ന് പ്രോവിന്‍സുകളിലും ഒരു മിഷനിലുമായി 550 ല്‍ പരം സിസ്റ്റേഴ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശുശ്രൂഷ ചെയ്യുന്നുണ്ട്. മദര്‍ ജനറല്‍ റവ. സി. ശോഭയാണ് സന്യാസ സഭയുടെ സുപ്പീരിയര്‍.

ചടങ്ങില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കെമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡാമി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. മരിയം സദനം ഡയറക്ടര്‍ സന്തോഷ് മരിയ സദനം, പാലാ സബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന്‍, ഡോ. മാമച്ചന്‍, അസി, ജന റല്‍ റവ. ഡോ. സിസ്റ്റര്‍ കാര്‍മ്മല്‍ ജിയോ, ജനറല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ ഡീന എന്നിവര്‍ സംസാരിച്ചു.


Related Articles »