India - 2025

കൊളംബോ ഭീകരാക്രമണം: യുവജന സംഘടനകള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

സ്വന്തം ലേഖകന്‍ 26-04-2019 - Friday

കൊച്ചി: ശ്രീലങ്കയിലെ ഈസ്റ്റർ ദിനത്തില്‍ ദേവാലയങ്ങള്‍ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.എൽ.സി.എ, കെസിവൈഎം, കെ.എൽ.എം, സിഎംഎൽ., കെഎൽസിഡബ്ളിയു.എ, വൈഡ്സ്, ലിറ്റിൽ വെ അസോസിയേഷൻ, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൊച്ചി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പീറ്റർ ചടയങ്ങാട് ദീപം തെളിയിച്ച് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ഫാ.ആൻറണി കുഴിവേലിൽ, ഫാ. സെബാസ്റ്റ്യൻ പുത്തംപുരക്കൽ, ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, സിസ്റ്റർ ലിസി ചക്കാലക്കൽ, ബാബു കാളിപറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, ബി എസ് സരത്, മെറ്റിൽഡ മൈക്കിൾ ,അലക്സ് പനഞ്ചിക്കൽ, സാബു കാനക്കാപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.


Related Articles »