News - 2025

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ 'ഗ്രാന്‍ഡ് മിഷന്‍ 2019' സമാപിച്ചു

സ്വന്തം ലേഖകന്‍ 02-05-2019 - Thursday

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടന്നുവരികയായിരുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2019' സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാര്‍ഡിഫില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ് ഗ്രാന്‍ഡ് മിഷന് സമാപനമായത്. ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഗ്രാന്‍ഡ് മിഷന്‍ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി വചനസന്ദേശം നല്‍കിയിരിന്നു.

സുവിശേഷ പ്രഘോഷണം പ്രധാനദൗത്യമായി സ്വീകരിച്ചിരിക്കുന്ന സഭ, സുവിശേഷത്തിന്റെ ചൈതന്യത്താല്‍ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യണം എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019ലെ വലിയ നോമ്പിനോടനുബന്ധിച്ച് ഗ്രാന്‍ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടത്തിയത്.


Related Articles »