News
ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ കത്തിയാക്രമണം
സ്വന്തം ലേഖകന് 30-05-2019 - Thursday
കവാസക്കി: ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെയുണ്ടായ കത്തിയാക്രമണത്തിൽ പതിമൂന്നോളം വിദ്യാർത്ഥിനികൾക്കു കുത്തേറ്റു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കനേഡിയൻ മിഷ്ണറിമാർ 1961ൽ സ്ഥാപിച്ച കാരിത്താസ് എന്ന കത്തോലിക്ക സ്കൂളിലെ വിദ്യാര്ത്ഥിനികളാണ് അക്രമത്തിന് ഇരയായത്. ടോക്കിയോക്ക് സമീപമുള്ള കവാസക്കി നഗരത്തിൽ വിദ്യാർത്ഥിനികൾ സ്കൂൾ ബസിനായി കാത്തുനിൽക്കവേയാണ് അന്പത് വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
പുലർച്ചെ 7:45നാണ് സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയും, മുപ്പത്തിയൊന്പത് വയസ്സുള്ള മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം കത്തി സ്വന്തം കഴുത്തിൽ കുത്തി ആത്മഹത്യ ചെയ്തു. പരിക്കേറ്റ പതിമൂന്നു വിദ്യാർത്ഥിനികൾ ആറിനും, പന്ത്രണ്ടിനും മധ്യേ പ്രായമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.
More Archives >>
Page 1 of 455
More Readings »
അന്ന് അല്ലാഹുവിന് വേണ്ടി മരിക്കുവാന് തീരുമാനിച്ചിരുന്ന അല് ഫാദി ഇന്ന് ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നു
ഇസ്ലാം മാത്രമാണ് സത്യ മതമെന്നും, അല്ലാഹുവിനെ ദൈവമായും, മുഹമ്മദിനെ അവന്റെ സന്ദേശവാഹകനായും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പത്താം ദിവസം | ഇടവിടാതെ പ്രാർത്ഥിക്കുക
ഇടവിടാതെ പ്രാര്ത്ഥിക്കുവിന് (1 തെസലോ 5 : 17). പത്താം ചുവട്: ഇടവിടാതെ പ്രാർത്ഥിക്കുക ...

കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സിഎംഎ അവാർഡ്
അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവജനങ്ങൾക്കും യുവ...

വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്ക്ക് സഹായമെത്തിച്ച് സമരിറ്റൻ പേഴ്സ്
കാലിഫോര്ണിയ: ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്ക്ക് സഹായമെത്തിച്ച് ക്രൈസ്തവ സന്നദ്ധ...

ഒരു ക്രൈസ്തവ വിശ്വാസിയുടെ മരണസമയത്ത് ലഭിക്കുന്ന ഉറപ്പും മഹത്തായ ഭാഗ്യവും
"സത്യം സത്യമായി ഞാന് നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും...

സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതി അംഗങ്ങളില് പോര്ച്ചുഗീസ് കർദ്ദിനാളും
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ്...
