News - 2024

മദര്‍ ആഞ്ചലിക്കായുടെ വിയോഗത്തില്‍ പ്രതികരിച്ച പ്രമുഖരോടൊപ്പം ബനഡിക്ട് പതിനാറാമനും

ഷാജു പൈലി 31-03-2016 - Thursday

റോം: ഇക്കഴിഞ്ഞ മാര്‍ച്ച് 27ന്, ഈസ്റ്റര്‍ ദിനത്തില്‍ മരണമടഞ്ഞ മദര്‍ ആഞ്ചലിക്കയെ സ്മരിച്ചു കൊണ്ട് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍. “പാപത്തിന്റെയും, സഹനത്തിന്റേയും, മരണത്തിന്റെയും മേലുള്ള നമ്മുടെ രക്ഷകന്റെ വിജയമാഘോഷിക്കുന്ന ഈസ്റ്റര്‍ ഞായാറാഴ്ച മരിക്കുവാന്‍ മദര്‍ ആഞ്ചലിക്കയ്ക്കു കഴിഞ്ഞത് മഹത്തായ ഭാഗ്യം ഒന്ന്‍ കൊണ്ട് മാത്രമാണെന്ന് ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറി ജോര്‍ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് EWTN ന്യൂസിനോട് പറഞ്ഞു.

ഓഹിയോയില്‍ ജനിക്കുകയും ക്ലാരാ സന്യാസിനീ സഭാംഗവുമായ മദര്‍ ആഞ്ചലിക്കയായിരിന്നു 1981-ല്‍ EWTN ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക്‌ എന്ന ലോകത്തിലെ ഏറ്റവും വലിയ മതപരമായ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്.

മദറിന്റെ മരണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ നിരവധി അനുസ്മരണങ്ങളും, പൊതുയോഗങ്ങളും നടത്തപ്പെട്ടു. റോമിലെ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്റെ മുഖ്യാദ്ധ്യക്ഷനായ മോണ്‍സിഞ്ഞോര്‍ ഡാരിയോ വിഗാനോ മദറിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമെന്നറിയിച്ചിട്ടുണ്ട്.

മദര്‍ ഒരു ‘അസാധാരണ വനിതയും’ തികഞ്ഞ ദൈവവിശ്വാസിയും, മാധ്യമ കുലപതിയുമാണെന്ന് യു.എസ്. ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ ജോസഫ് കുര്‍ട്സ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. “ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിക്ഷ്യപ്പെടുത്തുവിന്‍ (മത്തായി 28:19)” എന്ന് മത്തായിയുടെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മദര്‍ തന്റെ കാലഘട്ടത്തിലെ ആശയവിനിമയ ഉപാധികള്‍ മുഖാന്തിരം സുവിശേഷം ലോകമെങ്ങും പ്രചരിപ്പിച്ചു. “കന്യാസ്ത്രീമഠത്തിലാണ് അവളുടെ ജോലി തുടങ്ങിയതെങ്കിലും, അത് ലോകം മുഴുവനും വ്യാപിച്ചു. ഏറ്റവും എളിയ തുടക്കവും ധാരാളമായ നല്ല ഫലങ്ങള്‍ ഉണ്ടാക്കും എന്ന് അവള്‍ തെളിയിച്ചു”. അദ്ദേഹം കൂട്ടിചേര്‍ത്തു.

മദറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ നടത്തിയ പ്രതികരണങ്ങള്‍

“ധൈര്യത്തിന്റേയും, വിശ്വാസത്തിന്റേയും ഒരു തിളങ്ങുന്ന ഉദാഹരണമായിരുന്നു മദര്‍, സിസ്റ്ററിന്‍റെ മരണത്തില്‍ ഞങ്ങള്‍ ദുഖിക്കുന്നു, പക്ഷെ അവളുടെ മഹത്വം EWTN-ലും അവളുമായി ബന്ധപ്പെട്ട എല്ലാവരുടേയും ജീവിതത്തില്‍ നിലനില്‍ക്കും” EWTN-ന്റെ ഇന്‍ഷൂറന്‍സ് കവറേജില്‍ കത്തോലിക്കാ വിശ്വാസത്തിനു നിരക്കാത്ത മരുന്നുകളും, ഗര്‍ഭച്ചിദ്രത്തിനു കാരണമാകാവുന്ന മരുന്നുകളും മറ്റും ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി ഫെഡറല്‍ ഗവണ്‍മെന്റുമായി നടക്കുന്ന നിയമപോരാട്ടത്തില്‍ EWTN നെ പ്രതിരോധിക്കുന്ന ബെക്കറ്റ് ഫണ്ടിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായ ക്രിസ്റ്റീന അരിഗാ അഭിപ്രായപ്പെട്ടു.

“ആഗോള സഭക്കായി EWTN എന്ന മാധ്യമ ശ്രംഖല സ്ഥാപിച്ചത് വഴി, ഭൂരുഭാഗം പേരും അസാധ്യമെന്നു കരുതിയ ഒരു കാര്യം മദര്‍ നേടുകയായിരുന്നു. തീര്‍ച്ചയായും അവളുടെ മരണം ഒരു തീരാ നഷ്ടമാണ്, പക്ഷേ EWTN എന്ന മഹത്തായ സുവിശേഷക ദൗത്യത്തില്‍ പങ്കാളികളായിട്ടുള്ള ആളുകളിലൂടെ നിരന്തരം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മഹത്തായ സമ്മാനം അവശേഷിപ്പിച്ചിട്ടാണ് മദര്‍ യാത്രയായത്”.

- മുന്‍കാല EWTN ബോര്‍ഡ്‌ മെമ്പറും, ഫിലാഡെല്‍ഫിയായിലെ മെത്രാപ്പോലീത്തയുമായ ചാള്‍സ് ചാപുട്

"അമേരിക്കന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു മദര്‍. കഴിഞ്ഞ അമ്പത്‌ വര്‍ഷക്കാലത്തിനിടക്ക്‌ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെട്ട സുവിശേഷകയായിരുന്നു മദര്‍.1980 കളിലും, 90കളിലും മദറിന്റെ വിമര്‍ശകര്‍ മദറിനെ വിമര്‍ശിച്ചിട്ടുണ്ട്, അവളുടെ വിമര്‍ശകര്‍ മാഞ്ഞുപോയെങ്കിലും മദറിന്റെ സ്വാധീനവും, ജനസമ്മതിയും ഇപ്പോഴും തുടരുന്നു. മാത്രമല്ല ദൈവത്തിലുള്ള മദറിന്റെ വിശ്വാസത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും, കത്തോലിക്കാ ചരിത്രത്തില്‍ വളരെ ആദരണീയമായൊരു സ്ഥാനം മദറിനുണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു".

- ലോസ് ഏഞ്ചല്‍സിലെ ഓക്സിലറി മെത്രാനായ റോബര്‍ട് ബാരോണ്‍.

"മാധ്യമത്തെ നല്ല പ്രവര്‍ത്തി ചെയ്യുവാനുള്ള ഒരു ശക്തമായ ഉപകരണമാക്കിയതില്‍ മദറിന് ഒരു പ്രമുഖമായ സ്ഥാനം ദൈവ തിരുമുന്‍പില്‍ ഉണ്ടായിരിന്നു. ദൈവത്തോടുള്ള അപാരമായ ആദരവും, വിശുദ്ധ കുര്‍ബ്ബാനയോടും പരിശുദ്ധ മാതാവിനോടുള്ള ഭക്തിയുമാണ് മദറിന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനമാണ്. നിരവധി ആളുകളെ ദൈവവും സഭയുമായി അടുപ്പിച്ചുകൊണ്ട് ടെലിവിഷന്‍ ശ്രംഖലയും, കുടുംബവുമെന്ന അവളുടെ അനശ്വരമായ വാക്കുകളിലൂടെ ഈ ലോകത്തും തിരുസഭയിലും ഒരു മഹത്തായ ഐതീഹ്യവും സമ്മാനിച്ചിട്ടാണ് മദര്‍ യാത്രയായത്.

- EWTN ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന രൂപതയായ ബര്‍മിംഗ്ഹാം രൂപതയുടെ മെത്രാനായ റോബര്‍ട്ട്‌ ബേക്കര്‍.


Related Articles »