News - 2026

ബഹ്‌റൈനിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുന്നു

പ്രവാചകശബ്ദം 06-03-2026 - Friday

അവാലി: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ ആക്രമണങ്ങള്‍ക്കിടെ താത്ക്കാലികമായി നിര്‍ത്തിവെച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനഃരാരംഭിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഗ്രതാ നിർദ്ദേശം ലഭിച്ചിരിന്നുവെന്നും എന്നാല്‍ തൽക്കാലം സ്ഥിതി ശാന്തമാണെന്നും ഇന്ന് മാർച്ച് 6 വെള്ളിയാഴ്ച പൊതു കുർബാനകൾ പുനരാരംഭിക്കുമെന്നും വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ആൽഡോ ബെരാർഡി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയാ ഫിഡെസ്'നു അയച്ച കത്തില്‍ പറയുന്നു.

ഖത്തറിലും കുവൈറ്റിലും ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ ബലിയര്‍പ്പണം മാത്രമേയുള്ളൂവെന്നും ബിഷപ്പ് ആൽഡോ ചൂണ്ടിക്കാട്ടി. ഇതിനിടെ രാജ്യത്തിനെതിരായ ഇറാനിയൻ മിസൈൽ ആക്രമണങ്ങളെ അപലപിച്ച അറബ്, അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാർ ബഹ്‌റൈൻ രാജ്യത്തോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു.

പ്രദേശത്തിന് ഉടൻ തന്നെ ശാശ്വത സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൈവരിക്കാൻ കഴിയുമെന്ന് അധികാരികൾ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലെ മിക്ക ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »