India - 2024
'ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഭീതിജനകം'
12-07-2019 - Friday
കൊച്ചി: തൊഴിലില്ലാത്തവരുടെ എണ്ണം ക്രൈസ്തവര്‍ക്കിടയില്‍ കൂടുന്നുവെന്ന പാര്‍ലമെന്ററി റിപ്പോര്‍ട്ട് ഭീതിജനകമെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം). ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിലവിലുള്ള ന്യൂനപക്ഷ പദ്ധതികളില്‍ ക്രൈസ്തവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ തലങ്ങളില്‍ ജോലി സംവരണം ഏര്‍പ്പെടുത്തുകയും വേണമെന്നു സഭാ ആസ്ഥാനത്തു നടന്ന യോഗം ആവശ്യപ്പെട്ടു.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ദേശീയ തലത്തില്‍ നടത്തിയ പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം ഇന്ത്യയിലെ ഇതര മതന്യൂനപക്ഷങ്ങളേക്കാള്‍ കൂടുതലാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ തൊഴിലില്ലായ്മ നിരക്ക്. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലും തൊഴില്‍ മേഖലകളിലും െ്രെകസ്തവ സമൂഹം മുന്നില്‍ നില്‍ക്കുന്നുവെന്ന നിരന്തരമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതാണു പുതിയ കണക്കുകള്‍.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും െ്രെകസ്തവര്‍ പുറന്തള്ളപ്പെട്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം െ്രെകസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹികവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ െ്രെകസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളൊഴിച്ചാല്‍ അഭ്യസ്തവിദ്യരായ െ്രെകസ്തവര്‍ക്കുള്ള ജോലി സാധ്യതാമേഖലകള്‍ പരിമിതമായി മാറിയിരിക്കുന്നു.
നിലവിലെ സാമ്പത്തിക പിന്നോക്കാവസ്ഥ, ഉയര്‍ന്ന വിവാഹപ്രായനിരക്കിനും അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്കും എണ്ണത്തില്‍ ശുഷ്‌കിച്ച കുടുംബങ്ങള്‍ക്കും ക്രൈസ്തവ ജനസംഖ്യാ ഇടിവിനും ഇടനല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസം, സ്വയം തൊഴില്‍, സംരംഭകത്വം, കോച്ചിംഗ് സെന്റര്‍ എന്നീ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവര്‍ക്കു സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയുടെ പേരില്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, സംസ്ഥാന സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, വൈസ് പ്രസിഡന്റ് അഞ്ജുമോള്‍ ജോണി പൊന്നമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിന്‍ മുടപ്പാലയില്‍, സെക്രട്ടറി ആല്‍ബിന്‍ വറപോളയ്ക്കല്‍, ജിബിന്‍ താന്നിക്കാമറ്റത്തില്‍, കൗണ്‍സിലര്‍മാരായ ആല്‍വിന്‍ ഞായര്‍കുളം, ദിവ്യവിജയന്‍ കൊടിത്തറ എന്നിവര്‍ പങ്കെടുത്തു.