India - 2024
സെഹിയോന്‍ ധ്യാനകേന്ദ്രത്തിനെതിരെ നുണ പ്രചരണം
സ്വന്തം ലേഖകന്‍ 26-09-2019 - Thursday
അട്ടപ്പാടി: വിദേശത്ത് നേഴ്സിംഗ് ജോലിയുടെ പേരില്‍ ചിലര്‍ വഞ്ചിക്കപ്പെട്ട കേസില്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ പേര് പരാമര്‍ശിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് സെഹിയോന്‍ മിനിസ്ട്രീസ് അഡ്മിനിസ്ട്രേറ്റര്‍ റെജി അറയ്ക്കല്‍. വിദേശത്ത് നേഴ്സിംഗ് ജോലിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് പലരില്‍ നിന്നും പൈസ തട്ടിച്ചതായി തേവര പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതായ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ ചാനലില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പ്രസ്തുത വാര്‍ത്തയില്‍ അട്ടപ്പായി സെഹിയോന്‍ മിനിസ്ട്രീസിന്‍റെ പേരും പരാമര്‍ശിക്കുകയുണ്ടായി.
സെഹിയോന്‍ മിനിസ്ട്രീസിന് ഇങ്ങനെ ഒരു സംഭവവുമായി യാതൊരു ബന്ധവുമില്ലായെന്നും ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സെഹിയേന്‍ മിനിസ്ട്രീസിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലായെന്നും അദ്ദേഹം പറഞ്ഞു. സെഹിയോന്റെ പേരിലോ, സെഹിയോന്‍ മിനിസ്ട്രീസിന്റെ പേരിലോ വാട്ട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നില്ലായെന്ന് ധ്യാനകേന്ദ്ര നേതൃത്വം രണ്ടു വര്‍ഷം മുന്‍പ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റു നല്‍കിയിരിന്നു.
Posted by Pravachaka Sabdam on