Arts
ഷെക്കെയ്ന ചാനലിലും ശാലോമിലും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേക്ഷണം
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
വത്തിക്കാന്‍ സിറ്റി: തിരുകുടുംബ സന്യാസിനി സമൂഹ സ്ഥാപക മറിയം ത്രേസ്യ, കര്‍ദ്ദിനാള്‍ ന്യൂമാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പുണ്യാത്മാക്കളുടെ വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങള്‍ തത്സമയം ലഭ്യമാക്കാന്‍ ശാലോമും ഷെക്കെയ്ന ചാനലും ഒരുങ്ങി. തൃശൂര്‍ ആസ്ഥാനമായി പുതുതായി ആരംഭിച്ച ഷെക്കെയ്ന ചാനലില്‍ രാവിലെ പത്തു മണി മുതല്‍ മറിയം ത്രേസ്യായുടെ ജീവിതവുമായി ബന്ധപ്പെട്ട വത്തിക്കാനില്‍ നിന്നും കേരളത്തിലും നിന്നുമുള്ള വിവിധ പ്രോഗ്രാമുകള്‍, അഭിമുഖങ്ങള്‍ എന്നിവ തത്സമയം സംപ്രേക്ഷണം ചെയ്യും. കേരള വിഷന്‍ കേബിളില്‍ ചാനല്‍ നമ്പര്‍ 512-ല്‍ പ്രോഗ്രാമുകള്‍ കാണാന്‍ സാധിയ്ക്കും. ഉച്ചക്ക് 1.30നോടു കൂടിയാണ് വത്തിക്കാനില്‍ നിന്നുള്ള വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേക്ഷണം ചാനലില്‍ ആരംഭിക്കുക. മലയാളം കമന്‍ററിയോട് കൂടിയാണ് നാമകരണ നടപടികള്‍ ജനങ്ങളിലേക്ക് എത്തിക്കുക. പരിപാടികളുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലും ലൈവായി കാണാം.
ലിങ്ക്: https://www.youtube.com/watch?v=S2_SPePSFBM
ശാലോമിന്റെ ഇംഗ്ലീഷ് (ശാലോം വേള്‍ഡ്), മലയാളം (ശാലോം ടെലിവിഷന്‍) ചാനലുകളും വിശുദ്ധപദവി പ്രഖ്യാപനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ടി.വി ചാനലിന് പുറമെ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ശാലോം മലയാളം ടെലിവിഷന്റെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ചാനലുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും. നാമകരണത്തിന് മുന്നോടിയായി മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിതവഴികള്‍ അടയാളപ്പെടുത്തുന്ന തത്സമയ ചര്‍ച്ച ശാലോമിന്റെ സ്റ്റുഡിയോയില്‍നിന്ന് 11.30 മുതല്‍ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യും. ഫാ. ജെറിന്‍ സി.എം.ഐ മോഡറേറ്ററാകുന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ വിശുദ്ധയുടെ ജീവിതവഴികള്‍ അനുസ്മരിക്കും.
വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങള്‍ ശാലോമില്‍ കാണാനുള്ള സംവിധാനങ്ങള്‍
➤https://shalomworld.org/watchon/connectedtv
➤https://shalomworld.org/watchon/apsp
➤https://shalomworld.org
➤https://facebook.com/shalomworld
➤https://twiter.com/shalomworldtv
➤https://www.facebook.com/shalomtelevision/
➤https://www.facebook.com/shalomwebminstiry