Youth Zone - 2024

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

17-10-2019 - Thursday

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ലാറ്റിന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് (റിന്യൂവല്‍) നല്‍കുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

201819 അധ്യയന വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വിതവും, പ്രഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഒന്നിന് അപേക്ഷിക്കാം.

ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മേല്‍വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 10 നകം നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712302090.


Related Articles »