Purgatory to Heaven. - April 2025

ദൈവസന്നിധിയില്‍ എത്താന്‍ നെടുവീര്‍പ്പിടുന്ന ആത്മാക്കള്‍

സ്വന്തം ലേഖകന്‍ 17-04-2024 - Wednesday

“ദൈവമേ അവിടുന്നാണ് എന്റെ ദൈവം. ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. വെള്ളമില്ലാതെ ഉണങ്ങിവരണ്ട ഭൂമിയെന്നപോല്‍ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 63:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-17

മരണം മൂലം ആത്മാവ് ശരീരത്തിന്റെ ദുരിതങ്ങളില്‍ നിന്നും സ്വതന്ത്രമാകുന്നു; മരണത്തിന് ശേഷമുള്ള ആദ്യ നിമിഷങ്ങളില്‍ തന്നെ ദൈവത്തിന്റെ അനന്തമായ മഹത്വത്തേയും, മനോഹാരിതയേയും കുറിച്ച് ആത്മാവ് മനസ്സിലാക്കുന്നുണ്ട്; ഉത്കണ്ഠയോടും ആഴമായ ആഗ്രഹത്തോടെയും ദൈവസന്നിധിയില്‍ എത്താന്‍ ആത്മാവ് നെടുവീര്‍പ്പിടുന്നു എന്നതാണ് സത്യം.

വിചിന്തനം:

നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് അവിടുത്തെ ശുദ്ധീകരിക്കുന്ന സ്നേഹം ലഭിക്കുവാനായി ദൈവ സന്നിധിയില്‍ യാചിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

 


Related Articles »