Purgatory to Heaven. - April 2024

ആത്മാക്കളുടെ രക്ഷയ്ക്കായി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം.

സ്വന്തം ലേഖകന്‍ 20-04-2024 - Saturday

“ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു നന്ദി പറയുന്നു, എപ്പോഴും എന്റെ എല്ലാ പ്രാര്‍ത്ഥനകളിലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സന്തോഷത്തോടു കൂടി യാചിക്കുന്നു, ആദ്യ ദിവസം മുതല്‍ ഇന്നുവരേയും സുവിശേഷ പ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മക്ക് ഞാന്‍ നന്ദി പറയുന്നു” (ഫിലിപ്പിയര്‍ 1:3-5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-20

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ആദ്യമായി സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവത്തോട് അവര്‍ ആദ്യം ചോദിക്കുന്ന സഹായം, തങ്ങള്‍ക്ക് പ്രാര്‍ത്ഥന നല്കി നിത്യതയിലേക്ക് പ്രവേശിക്കാന്‍ കാരണമായ വ്യക്തികളുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയായിരിക്കും. വേദനയുടെ നിമിഷങ്ങളില്‍ തങ്ങളെ സഹായിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ അവര്‍ ഒരിക്കലും വീഴ്ച വരുത്തുകയില്ല.

ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് രോഗം, അപകടം തുടങ്ങിയ അത്യാഹിതമുണ്ടാകുമ്പോള്‍ ശുദ്ധീകരണാത്മാക്കള്‍ അവരുടെ സംരക്ഷകരായി മാറും. മാത്രമല്ല പ്രലോഭനങ്ങളെ അതിജീവിക്കുവാനും, നന്മയില്‍ വളരുവാനും, നല്ലമരണം ലഭിക്കുവാനും വേണ്ടി ആത്മാക്കള്‍ തങ്ങളെ സഹായിച്ചവരുടെ സഹായത്തിനെത്തും.

(പ്രേഷിത പ്രവര്‍ത്തകനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ പാവോലോ റോസ്സിനോളിയുടെ വാക്കുകള്‍).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളെ സഹായിച്ചവര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിക്കും. അവര്‍ക്കായി സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കുവാന്‍ വേണ്ട താക്കോലാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍. ആത്മാക്കളുടെ രക്ഷയ്ക്കായി ത്യാഗപ്രവര്‍ത്തികള്‍ ചെയ്തു പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »