News - 2024

ക്രൈസ്തവൈക്യ വാരത്തില്‍ വിശുദ്ധ തിമോത്തിയുടെ തിരുശേഷിപ്പ് റോമിലേക്ക്

സ്വന്തം ലേഖകന്‍ 24-01-2020 - Friday

റോം: ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥന വാരത്തിന്റെ ഭാഗമായി വിശുദ്ധ തിമോത്തിയുടെ തിരുശേഷിപ്പ് റോമിലേക്ക്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രിയ ശിഷ്യനായിരുന്ന തിമോത്തിയുടെ തിരുശേഷിപ്പ് സെന്റ് പോൾസ് ബസിലിക്കയിൽ നാളെ ജനുവരി 25നാണ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുക. ദൈവ വചന ഞായറായി പാപ്പാ പ്രഖ്യാപിച്ച പിറ്റേദിവസം തിരുശേഷിപ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേയ്ക്ക് കൊണ്ടുവരും. തുടര്‍ന്നു ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. കിഴക്കൻ സഭകളിലെ സഹോദരങ്ങളെക്കുറിച്ചുള്ള ഓർമ്മയാണ് വിശുദ്ധ തിമോത്തിയുടെ തിരുശേഷിപ്പ് പങ്കുവെയ്ക്കുന്നതെന്ന് ബിഷപ്പ് ജിയാൻഫ്രാങ്കോ ഡി ലൂക്ക പറഞ്ഞു.

1945 ൽ ടെർമോലിയിൽ കത്തീഡ്രലിന്റെ പുനരുദ്ധാരണ വേളയിലാണ് വിശുദ്ധ തിമോത്തിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന കല്ലറ മാർബിൾ കല്ലുകൊണ്ട് മൂടപ്പെട്ട നിലയിലായിരിന്നു. മാര്‍ബിള്‍ ഫലകത്തില്‍ ക്രിസ്തു വര്‍ഷം 1239-ൽ ആണ് മരിച്ചതെന്നും അപ്പസ്തോലന്മാരുടെ പിൻഗാമിയായ തിമോത്തിയോസിനു നിത്യശാന്തി ഉണ്ടാകട്ടെ എന്നും രേഖപ്പെടുത്തിയിരുന്നു. ഐക്യത്തിന്റെ പ്രതീകമായി വണങ്ങുന്ന വിശുദ്ധ തിമോത്തി ഓര്‍ത്തഡോക്സ് കത്തോലിക്ക സഭകളിലാണ് പ്രധാനമായും ആദരിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »