Youth Zone - 2024

ഗര്‍ഭഛിദ്ര ഭേദഗതിയ്ക്കെതിരെ ഓണ്‍ലൈന്‍ വിപ്ലവം: പെറ്റീഷനില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു

സ്വന്തം ലേഖകന്‍ 11-02-2020 - Tuesday

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണനേതൃത്വത്തിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 'പ്രവാചക ശബ്ദം' പോര്‍ട്ടല്‍ 'change.org'-ല്‍ തയാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പതിനായിരത്തിമുന്നൂറോളം ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്. നിലവിൽ ഇരുപതു ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. എന്നാല്‍ ഇരുപത്തിനാല് ആഴ്ച വരെ ക്രൂരമായ നരഹത്യ നടത്താമെന്നാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്.

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് ഇ മെയിലായി ചെല്ലുന്ന സംവിധാനമാണ് 'change.org' പോര്‍ട്ടലിലെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പ്രവര്‍ത്തിക്കുന്നത്. അരുംകൊലയ്ക്ക് അനുവാദം കൊടുക്കുന്ന കിരാത നടപടി ധാര്‍മ്മിക മൂല്യങ്ങള്‍ക്കെതിരാണെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും നിരവധി പേര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി പെറ്റീഷന്‍ ഒപ്പുവെയ്ക്കുവാന്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഓണ്‍ലൈന്‍ ക്യാംപെയിന് പിന്തുണ അറിയിച്ച് പ്രോലൈഫ് സമിതിയും രംഗത്തുണ്ട്. ജനിക്കുവാനുള്ള അവകാശം നിഷേധിക്കരുത് എന്ന് അഭ്യർത്ഥിച്ചു നടത്തുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ കൂടുതല്‍ പേര്‍ ഒപ്പുവെയ്ക്കണമെന്ന് സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്‍റുമായ സാബു ജോസ് അഭ്യര്‍ത്ഥിച്ചു. പേരും ഇ മെയില്‍ ഐഡിയും നല്‍കി 'സൈന്‍ ദിസ് പെറ്റീഷന്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പരാതി മേല്‍ വിവരിച്ച അധികാരികള്‍ക്ക് ഇമെയിലായി ലഭിക്കുന്ന വിധമാണ് ക്യാംപെയിനിന്റെ പ്രവര്‍ത്തനം.

പൂര്‍ണ്ണ വളര്‍ച്ചയ്ക്കു നാളുകള്‍ ശേഷിക്കേ ഗര്‍ഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അധികം കടമ്പകളില്ലാത്ത സ്ഥിതിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പെറ്റീഷന്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ നമ്മുക്ക് ഏകമനസ്സോടെ പ്രവര്‍ത്തിക്കാം.

PLEASE SIGN: ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

ദയവായി പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ.


Related Articles »