Life In Christ

“യേശുവാണ് യഥാര്‍ത്ഥ ദൈവം”: ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം പുല്‍കിയ ഇറാന്‍ സ്വദേശിനിയുടെ സാക്ഷ്യം

സ്വന്തം ലേഖകന്‍ 19-02-2020 - Wednesday

ടൊറന്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം പുല്‍കിയ ഇറാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യത്തിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. അനേകരെ സ്പര്‍ശിക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ ഈ വീഡിയോ പുറത്തുവിടുന്നതെന്നും, മറ്റുള്ളവര്‍ യേശുവിനെ കണ്ടെത്തുന്നതിനായി പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് താന്‍ ഇത് പറയുന്നതെന്നും ദൈവത്തെ അറിയണമെന്നുണ്ടെങ്കില്‍ യേശുവിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച പേര് വെളിപ്പെടുത്താത്ത മുന്‍ മുസ്ലീം സ്ത്രീ പറയുന്നു.

തനിക്ക് 12-13 വയസ്സുള്ളപ്പോഴാണ് തന്റെ കുടുംബത്തോടൊപ്പം ഇറാനില്‍ നിന്നും കാനഡയിലെത്തിയത്. അവിടെ ചിലവഴിച്ചു കഴിഞ്ഞ 21 വര്‍ഷക്കാലം ആരും തന്നെ തന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ലെന്നും അത്രത്തോളം സഭ ഇവിടെ ക്ഷയിച്ചിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്ലോറിഡയിലേക്ക് പോകുവാന്‍ തീരുമാനിച്ച തന്നെ പരിശുദ്ധാത്മാവാണ് ടൊറന്റോയില്‍ പിടിച്ചു നിര്‍ത്തിയത്. അതാണ് തന്റെ കുടുംബത്തെ രക്ഷിക്കുവാന്‍ കാരണമായത്. നരകത്തെ കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സംബന്ധിച്ച ചില വീഡിയോകള്‍ കണ്ടതാണ് ജീവിതത്തെ മാറ്റിമറിച്ചത്. സത്യമെന്താണെന്ന് കാണിച്ചു തരണമെന്ന് യേശുവിനോടു പ്രാര്‍ത്ഥിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രായമായ യൂറോപ്യന്‍ സ്ത്രീ തന്നെ സന്ദര്‍ശിച്ചുവെന്നും, അവര്‍ തന്നെ ദേവാലയത്തിലേക്ക് ക്ഷണിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.

അന്നുമുതല്‍ മറ്റുള്ള ദൈവീക സങ്കല്‍പ്പങ്ങളെ ഉപേക്ഷിച്ച അവള്‍ ക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു. പുകവലി പോലെയുള്ള ദുശീലങ്ങള്‍ ഉപേക്ഷിച്ചതും സ്നേഹവും സമാധാനവും കൊണ്ട് ഹൃദയം നിറഞ്ഞതും ഇതിലൂടെയാണെന്നും യുവതി വെളിപ്പെടുത്തി. സത്യദൈവത്തെ അറിയാതെയാണ് തന്റെ പിതാവ് കൊല്ലപ്പെട്ടത്. ജീവിതത്തില്‍ നിങ്ങള്‍ എന്തൊക്കെ പാപം ചെയ്താലും ദൈവത്തിനു അത് ക്ഷമിക്കുവാന്‍ കഴിയും. ഇസ്ലാമില്‍ നിന്നുമാണ് വരുന്നതെന്നും അതിലെ ദൈവീക സങ്കല്‍പ്പം തെറ്റാണെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നു.

നിങ്ങള്‍ക്ക് ദൈവത്തെ അറിയണമെന്നുണ്ടെങ്കില്‍ യേശുവിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളു. തന്നില്‍ നിന്നും സുവിശേഷം കേട്ട തന്റെ സഹോദരിമാരും ക്രമേണ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »