India - 2024
മദ്യം നല്‍കുവാനുള്ള നീക്കം അധാര്‍മികവും അശാസ്ത്രീയവും: കെസിബിസി
31-03-2020 - Tuesday
കോഴിക്കോട്: മദ്യാസക്തര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുവാനുള്ള നീക്കം അധാര്‍മികവും അശാസ്ത്രീയവുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോളും സംസ്ഥാന വൈസ് പ്രസിഡന്‍റ് ആന്‍റണി ജേക്കബ് ചാവറയും പറഞ്ഞു.
മദ്യാസക്തര്‍ക്ക് മദ്യമല്ല, ചികിത്സയാണ് നല്‌കേണ്ടത്. മദ്യം കിട്ടാതെ വരുമ്പോഴുണ്ടാവുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കാവുന്നതാണ്. സര്‍ക്കാര്‍, സര്‍ക്കാരിതര ലഹരിമോചന സെന്‍ററുകളില്‍ മദ്യാസക്തരെ ചികിത്സയ്ക്ക് എത്തിക്കണം.
മദ്യം മരുന്നായി കുറിക്കാന്‍ കഴിയില്ലെന്ന കെജിഎംഒഎ, കെഎംഎ എന്നിവയുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കണം. വിമുക്തി ഡിഅഡിക്ഷന്‍ സെന്‍ററുകള്‍ സജീവമാക്കുകയാണ് പോംവഴിയെന്നും മദ്യവിരുദ്ധസമിതി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക