India - 2025
കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം നാളെ
പ്രവാചകശബ്ദം 20-08-2025 - Wednesday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം നാളെ രാവിലെ പത്തിന് പാലാരിവട്ടം പിഒസിയിൽ നടക്കും. ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് അധ്യക്ഷത വഹി ക്കും. സംസ്ഥാന, റീജണൽ, രൂപത നേതാക്കൾ പങ്കെടുക്കും. സമിതി സെക്രട്ടറി യായിരുന്ന ഫാ. ജോൺ അരീക്കലിന് യാത്രയയപ്പും പുതിയ സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയിലിനു സ്വീകരണവും നൽകുമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.
