Meditation. - May 2024

തൊഴിലിന്റെ മാഹാത്മ്യം ലോകത്തിന് മനസ്സിലാക്കി തരുവാന്‍ തിരുമനസ്സായ യേശു.

സ്വന്തം ലേഖകന്‍ 04-05-2024 - Saturday

"ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി" (മർക്കോസ് 6:3).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-4

ഒരു ജോലിയിൽ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ ക്രിസ്തുവിന്റെ രക്ഷാകര യത്നത്തിൽ പങ്ക്കാരാകുന്നു. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി അവതാരം ചെയ്ത യേശു ഒരു സാധാരണ മനുഷ്യനെ പോലെ അധ്വാനിച്ചു. തന്റെ വളർത്തു പിതാവായ ഔസേപ്പിൽ നിന്നും ആശാരിപ്പണിയുടെ പാഠങ്ങള്‍ വശത്താക്കുകയും തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതു വരെ ആ തൊഴിൽ സന്തോഷത്തോടെ ചെയ്യുകയും ചെയ്തു. നസ്രത്തിൽ യേശു അറിയപ്പെട്ടിരുന്നത് 'തച്ചന്റെ മകൻ', അല്ലെങ്കിൽ 'തച്ചൻ' എന്നായിരുന്നു (മാർക്ക്‌ 6:3).

ദൈവപുത്രൻ എന്ന നിലയിൽ യേശു, അദ്ധ്വാനത്തിന് ഒരു സുപ്രധാനമായ അന്തസ്സും ആഭിജാത്യവും നൽകി. മാനവവംശത്തിന് അത് വെളിപ്പെടുത്തി തരുവാന്‍ അദ്ദേഹം തച്ചന്റെ ജോലി ചെയ്തു. ശരീരത്തിന്റെ ക്ഷീണത്തെ അവഗണിച്ച് മാനുഷികമായ കഴിവുകളാല്‍ ദൈവപുത്രൻ നമ്മേപോലെ അധ്വാനിച്ചു. ചുരുക്കത്തില്‍ മാനവ വംശത്തിന് തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കി തരുവാന്‍ അവിടുന്ന് തിരുമനസ്സായി എന്ന്‍ പറയാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.4.94).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »