Social Media
ദൈവകരുണയുടെ ചിത്രത്തില്‍ നിന്നും പ്രകാശ രശ്മി: ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍ 23-04-2020 - Thursday
മെക്സിക്കോ സിറ്റി: ദൈവകരുണയുടെ ഞായറാഴ്ച മെക്സിക്കൻ ദേവാലയത്തില്‍ നടന്ന അത്ഭുതത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മെക്സിക്കോയിലെ ക്വെറാറ്റാരോയിലെ സാൻ ഇസിഡ്രോ ലാബ്രഡോർ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ദിവ്യബലിയിലാണ് ദൈവ കരുണയുടെ ചിത്രത്തിൽ നിന്നും പ്രകാശരശ്മികൾ അൾത്താരയിലേയ്ക്ക് പ്രവഹിക്കുന്ന അസാധാരണമായ ദൃശ്യങ്ങള്‍ പ്രകടമായത്. കൊറോണയെ തുടര്‍ന്നു ജനപങ്കാളിത്തം ഒഴിവാക്കിയായിരിന്നു വിശുദ്ധ കുർബാന അര്‍പ്പണം. എന്നാല്‍ ബലി തത്സമയം ലൈവ് സ്ട്രീമിംഗ് നടത്തിയിരിന്നു. വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചിത്രത്തില്‍ ഉണ്ടായ അത്ഭുതകരമായ മാറ്റം വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരിന്നു. പിന്നീട് ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറി.
ദൈവകരുണയുടെ തിരുനാൾ ആയതിനാലാണ് ഇടവക വികാരിയായ ഫാ. ജോസ് ഗ്വാഡലൂപ്പ് ദൈവകാരുണ്യത്തിന്റെ വലിയ ചിത്രം അൾത്താരയുടെ ഒരു ഭാഗത്തായി ക്രമീകരിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെ നിരവധി വിശ്വാസികളാണ് അത്ഭുതകരമായ മാറ്റം ദർശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇടവകയുടെ ഫേസ്ബുക്ക് പേജിലും മറ്റ് അനേകം പേജുകളിലും പങ്കുവെച്ചിട്ടുണ്ട്. 'യേശുവേ ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു' എന്ന വാക്കുകളാണ് ആയിരക്കണക്കിന് ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നത്. അതേസമയം സമാനമായ സംഭവങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസാധാരണ പ്രതിഭാസം എന്നതിനപ്പുറം അത്ഭുതമായി ഇവയെ സഭ അംഗീകരിച്ചിട്ടില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക