Faith And Reason - 2025
പതാക പാറിച്ചുകൊണ്ട് ബ്രിട്ടീഷ് ജനതയുടെ വിശുദ്ധ ഗീവര്‍ഗീസ് തിരുനാള്‍ ആഘോഷം
സ്വന്തം ലേഖകന്‍ 24-04-2020 - Friday
ലണ്ടന്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിന്റെ മാധ്യസ്ഥ വിശുദ്ധന്‍ കൂടിയായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ സ്വന്തം ഭവനത്തില്‍ ഇംഗ്ലീഷ് പതാക സ്ഥാപിച്ച് ആഘോഷിച്ച് ബ്രിട്ടീഷ് ജനത. ഇക്കൊല്ലത്തെ തിരുനാള്‍ ആഘോഷം ഇംഗ്ലീഷ് പതാക പാറിച്ചുകൊണ്ട് ഭവനത്തിനുള്ളില്‍ മതിയെന്ന് നേരത്തേ തന്നെ ബ്രിട്ടീഷ് ജനതക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. പുറത്ത് കടകളില്‍ പോയി പതാക വാങ്ങുന്നതിന് പകരം വീട്ടിലുള്ള പഴയ പതാക ഉപയോഗിച്ചാല്‍ മതിയെന്നും അധികൃതര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിന്നു.
വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ മരണദിനമായ കണക്കാക്കുന്ന ഇന്നലെയാണ് (April 23) ബ്രിട്ടീഷ് ക്രൈസ്തവ സമൂഹം വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചത്. വിശുദ്ധന്റെ തിരുനാള്‍ വളരെ ആഘോഷപൂര്‍വ്വമായാണ് നോട്ടിംഹാം അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടാടാറുള്ളത്. തിരുനാളിനോടനുബന്ധിച്ച് ഇരുപതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന സെന്റ് ജോര്‍ജ്ജ്സ് ഡേ പരേഡ് ഏറെ ശ്രദ്ധേയമാണ്. കൊറോണയെ തുടര്‍ന്ന്‍ സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശം നിലവിലുള്ളതിനാല്‍ ഇക്കൊല്ലം ജനങ്ങള്‍ക്ക് ‘സെന്റ് ജോര്‍ജ്ജ്സ് ഡേ’ പുറത്ത് ആഘോഷിക്കുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അടുത്തകൊല്ലം വളരെ മനോഹരമായി ആഘോഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാദേശിക കൗണ്‍സില്‍ വക്താവ് പറഞ്ഞു.
വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, വീടിന്റെ ജാലകത്തില്‍ പതാക പാറിക്കുവാന്‍ കഴിഞ്ഞാല്‍ അത് ഏറ്റവും മനോഹരമായ സെന്റ് ജോര്‍ജ്ജ്സ് ഡേ ആഘോഷമായിരിക്കുമെന്നും വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഷിപ്പ്ലിയില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ ഫിലിപ്പ് ഡേവിസ് നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക