India - 2024

നേര്‍ച്ച വരവ് ഇടവകക്കാര്‍ക്ക് തന്നെ നല്‍കിക്കൊണ്ട് നസ്രത്ത് തിരുക്കുടുംബ ദേവാലയം

സ്വന്തം ലേഖകന്‍ 25-04-2020 - Saturday

കൊച്ചി: പശ്ചിമകൊച്ചിയിലെ നസ്രത്ത് തിരുക്കുടുംബ ഇടവക, പള്ളിയില്‍ നേര്‍ച്ചകളായും സംഭാവനകളായും കിട്ടിയ തുക കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇടവകാംഗങ്ങള്‍ക്കു നല്‍കി. ഓരോ കുടുംബത്തിനും ആയിരം രൂപ വീതം 27 ലക്ഷം രൂപയാണു വിതരണം ചെയ്തത്. യൂണിറ്റ് കണ്‍വീനര്‍മാര്‍ വഴി മൂന്നു ഘട്ടങ്ങളിലായിരുന്നു വിതരണം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നേര്‍ച്ചസദ്യക്കായി സമാഹരിച്ച അഞ്ചര ലക്ഷം രൂപ സംഭാവനയായി തന്നവര്‍ക്കു തന്നെ മടക്കി നല്‍കിയെന്നു വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍, സഹവികാരിമാരായ ഫാ. എഡ്വിന്‍ മെന്‍ഡസ്, ഫാ. ജോര്‍ജ് സെബിന്‍ തറേപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഇടവകയിലെ കെസിവൈഎമ്മിന്റെ സഹായത്തോടെ പ്രദേശത്തെ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് അവശ്യവസ്തുക്കളും ചെറുപുഷ്പം മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ മാസ്കുകളും വിതരണം ചെയ്തിരുന്നു. കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിവഴി ലഭിച്ച പലവ്യഞ്ജന കിറ്റുകളും പ്രദേശത്ത് വിതരണം ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »