India - 2024

നാനാജാതി മതസ്ഥര്‍ക്ക് പതിനഞ്ചോളം സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് തേവർകാട് ദേവാലയം

സ്വന്തം ലേഖകന്‍ 28-04-2020 - Tuesday

തേവർകാട്: ലോക്ക് ഡൗൺ ഞെരുക്കത്തിലായ ഇടവക അംഗങ്ങൾക്കും മറ്റ് മതസ്ഥർക്കുമായി ആശ്വാസ പ്രവർത്തനങ്ങളുടെ നാലാം ഘട്ടമായി പതിനഞ്ചോളം അവശ്യസാധനങ്ങൾ അടങ്ങിയ 650 കിറ്റുകൾ വിതരണം ചെയ്ത് വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ദേവാലയം. 3,00,000/- രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി ദേവാലയത്തിന് മുൻപിലും ബസ് സ്റ്റോപ്പിലും കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ, എല്ലാ കുടുംബങ്ങളിലേക്കും മാസ്കുകളും ഹാൻഡ് സാനിറ്ററെസറുകളും വിതരണം ചെയ്തു. ഈസ്റ്റർ തിരുനാളിനോട് അനുബന്ധിച്ച് കുടുംബ യൂണിറ്റുകളിലെ 63 കുടുംബങ്ങൾക്കായി 63,000/- രൂപയും നൽകിയിട്ടുണ്ട്. ഇടവക കേന്ദ്രസമിതിയുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ സിസ്റ്റേഴ്സിൻ്റെയും മറ്റു സുമനസ്സുകളുടെയും സഹായത്തോടെയാണ് ആശ്വാസ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്.

നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ഭവനങ്ങളിലേക്കും നിശ്ചിത എണ്ണം മാസ്കുകൾ നൽകുവാനുള്ള ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇസബെല്ല ദെ റോസിസ് കോൺവെൻ്റിലെ സിസ്റ്റേഴ്സിനും, ദേവാലയ ട്രസ്റ്റിമാർ ഷാജൻ കാനപ്പിള്ളി, ഷിബു ഡിക്രൂസ് എന്നിവർക്കും, കേന്ദ്രസമിതി ലീഡർമാർ ജോസി തണ്ണിക്കോട്ട് സേവി മണലിപ്പറമ്പിൽ എന്നിവർക്കും, ബ്ലോക്ക് ഭാരവാഹികൾക്കും, കുടുംബയൂണിറ്റ് ഭാരവാഹികൾക്കും, മാസ്ക് നിർമാണത്തിനും കിറ്റുകൾ ഒരുക്കുവാനും സഹായിച്ച കെ‌എല്‍‌എം, കെ‌എല്‍‌സി‌എം സംഘടനകൾക്കും, ഡോ. ത്യാഗരാജനും, മറ്റു സുമനസ്സുകൾക്കും ഇടവക കുടുംബത്തിൻ്റെ നന്ദി അറിയിക്കുന്നതായി ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »