Faith And Reason - 2024

വിശുദ്ധ കുർബാന മാത്രമാണ് യഥാർത്ഥത്തിലുള്ള ആരാധന, അത് വിലക്കാന്‍ ആര്‍ക്കും അധികാരമില്ല: കർദ്ദിനാൾ മുളളർ

സ്വന്തം ലേഖകന്‍ 09-05-2020 - Saturday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുർബാന മാത്രമാണ് യഥാർത്ഥത്തിലുള്ള ആരാധനയെന്നും പൊതുവായ ദിവ്യബലിയർപ്പണം വിലക്കാൻ മെത്രാന്മാർക്ക് അധികാരമില്ലെന്നും വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവനായിരുന്ന കർദ്ദിനാൾ ജെറാദ് മുള്ളർ. യേശു മനുഷ്യശരീരം സ്വീകരിച്ച് ഭൂമിയിലേക്ക് വന്നുവെന്നും നാം ശരീരത്തിന്റെ ഉയിർപ്പിൽ വിശ്വസിക്കുന്നുവെന്നും അതിനാൽ വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അനുദിന ജീവിതത്തിൽ വളരെയധികം അത്യന്താപേക്ഷിതമാണെന്നും ഡെയിലി കോമ്പസ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ മുളളർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ഒരുപാട് പേർക്ക് ദുരന്തമാണ് സമ്മാനിച്ചത്. അതിനാൽ തന്നെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് ആളുകൾക്ക് പറഞ്ഞു കൊടുക്കാൻ സഭയ്ക്ക് കടമയുണ്ട്. പൊതുവായുള്ള ദിവ്യബലിയർപ്പണം റദ്ദാക്കുന്നതിലൂടെ പ്രസ്തുത ദൗത്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇത് സഭ സർക്കാരുകളുടെ നിയന്ത്രണത്തിലാകുന്നതിന് വഴിവെക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. കർദ്ദിനാൾ ജെറാദ് മുള്ളർ വിശദീകരിച്ചു.

കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ വിശുദ്ധ കുർബാന റദ്ദാക്കുന്നത് വളരെ ഗൗരവമായ കാര്യമാണ്. മതേതര ചിന്ത സഭയെ ഗ്രസിച്ചിരിക്കുകയാണെന്ന ചിന്തയും അദ്ദേഹം പങ്കുവെച്ചു. സഭയുടെ ആത്മീയത സർക്കാരുകൾക്ക് കീഴിൽ വരേണ്ട കാര്യമല്ല. വൈദികരുടെ ഇടയിലെ പുരോഗമനവാദത്തെയും വിശ്വാസമില്ലായ്മയെയും വളരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കർദ്ദിനാൾ മുള്ളർ "പുരോഗമനവാദത്തെ" വിനാശകരമായ ചിന്താഗതി എന്ന വിശേഷണമാണ് നല്കിയത്.

ആമസോൺ സിനഡിൽ ദിവ്യകാരുണ്യം എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ വിവാഹിതരായവർക്ക് വൈദികപട്ടം നൽകണമെന്ന് ചിലർ പറഞ്ഞു. പ്രസ്തുത നിർദ്ദേശം മുന്നോട്ടു വെച്ചവർ തന്നെയാണ് യാതൊരു ലജ്ജയുമില്ലാതെ വിശുദ്ധ കുർബാന റദ്ദാക്കണമെന്ന പറയുന്നതൊന്നും മുള്ളർ ചൂണ്ടിക്കാട്ടി. രോഗം ഭേദമാകാൻ മരുന്ന് ഉപയോഗിക്കേണ്ട എന്ന് പറയുന്ന പ്രൊട്ടസ്റ്റൻറ് ചിന്താഗതിയെയും അഭിമുഖത്തിൽ അദ്ദേഹം വിമർശിച്ചു. എന്നാൽ മരുന്ന് പ്രാർത്ഥനയ്ക്ക് പകരമാകില്ലെന്നും കർദ്ദിനാൾ മുള്ളർ പറഞ്ഞു. 2012-2017 കാലയളവില്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്ത കര്‍ദ്ദിനാള്‍ മുള്ളര്‍ നിലവില്‍ റോമിലെ അഗോനില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ആഗ്നസ് ദേവാലയത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ഡീക്കനാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »