Meditation. - May 2024

ആത്മസംപ്തൃതിയും അധ്വാനവും ഒത്തുചേരുമ്പോള്‍ ദൈവം നമ്മുക്ക് നല്‍കുന്ന അനുഗ്രഹം

സ്വന്തം ലേഖകന്‍ 08-05-2016 - Sunday

"അങ്ങിനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു" (ഉല്പ്പത്തി 1:27).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 8

പത്രോസിന്റെ സിംഹാസനത്തില്‍ ദൈവം എന്നെ തിരഞ്ഞെടുത്തത് മുതല്‍ അധ്വാനത്തിന്റെ മാഹാത്മ്യത്തെ പറയാന്‍ ഞാന്‍ ഏറെ താത്പര്യപ്പെട്ടിരിന്നു. ഉൽപ്പത്തി പുസ്തകത്തിലെ പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്ടി കര്‍മ്മത്തെ കുറിച്ചു വിവരിക്കുന്ന അദ്ധ്യായങ്ങളിലേക്ക് തിരിഞ്ഞു നോക്കാം, "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉല്‍പ്പത്തി 1:28). ഈ ലോകത്തിലുള്ള സകല സൃഷ്ട്ടികളുടെയും മേല്‍ മനുഷ്യന് അവകാശം നല്കിയ പിതാവായ ദൈവം എത്ര കാരുണ്യവനാണെന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഓരോ കുടുംബത്തിന്റെയും വളർച്ച ദൈവമാഗ്രഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ അധ്വാനത്തിലൂടെ കുടുംബത്തെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. തന്റെ സൃഷ്ടികളുടെ മേല്‍ മനുഷ്യന് പൂര്‍ണ്ണ ആധിപത്യം നല്കിയ ദൈവം, നാം ഓരോരുത്തരും അധ്വാനത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി കര്‍മ്മനിരതനാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ദൈവം നമ്മുക്ക് നല്കിയ സമ്പത്ത് എത്ര വലുതായാലും ചെറുതായാലും അതില്‍ സംതൃപ്തി കണ്ടെത്തി കൊണ്ട് നാം അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു. ആത്മസംപ്തൃതിയും അധ്വാനവും കൂടി ചേരുമ്പോള്‍ ദൈവം നമ്മുക്ക് നല്‍കുന്ന പ്രതിഫലം വളരെ വലുതായിരിക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാസെൻസ, 5.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »