Meditation. - May 2024

തൊഴില്‍മേഖലയില്‍ എത്ര അഭിവൃദ്ധി ഉണ്ടായാലും ആത്മീയ മൂല്യങ്ങളെ മുറുകെപിടിക്കുക

സ്വന്തം ലേഖകന്‍ 11-05-2020 - Monday

"മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും" (ഉല്‍പത്തി 3:19).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 11

ഓരോ ദിവസവും ശാസ്ത്രം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. വ്യാവസായിക തലത്തിൽ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിക്കുകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വ്യവസായ മേഖലയില്‍ അനുഭവപ്പെട്ട് കൊണ്ടിരിന്ന പ്രീണന നയങ്ങള്‍ ഏറെ ദുഃഖിപ്പിക്കുന്നതായിരിന്നു. അക്കാലങ്ങളില്‍ അദ്ധ്വാനം, മനുഷ്യത്യരഹിതമായ സാമൂഹിക പ്രതിഭാസമായിരിന്നുവെന്ന് നമ്മുക്കറിയാം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രൂരമായ ചൂഷണത്തിന്റെ ഒരു കാലഘട്ടം. അധികാരത്തിലിരുന്ന് അടിച്ചമർത്തപെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിമോചനം പ്രസംഗിക്കുന്ന പ്രത്യയയശാസ്ത്രത്തിന്റെ ഒരു കാലം.

ശാസ്ത്രം എത്ര വളര്‍ന്നാലും അദ്ധ്വാനിക്കുന്നവനോടുള്ള സഭയുടെ നിലപാടില്‍ മാറ്റമില്ല. ആദ്യകാല വ്യാവസായിക നാളുകളില്‍ തൊഴിലാളികള്‍ അനുഭവിച്ച പീഡനങ്ങളും പ്രീണന നയങ്ങളും ആവർത്തിക്കപ്പെടാതെയിരിക്കുവാൻ ആത്മീയ മൂല്യങ്ങൾ പരിഗണിച്ചു കൊണ്ട് ജോലി ചെയ്യാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജോലി മേഖല എന്ത് തന്നെ ആയാലും ആത്മീയ മൂല്യങ്ങള്‍ അതിനോടൊപ്പം ചേര്‍ത്ത് നിര്‍ത്തുക. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും നമ്മുടെ തൊഴില്‍മേഖലയെ അനുഗ്രഹപൂര്‍ണ്ണമാക്കുമെന്ന് ഉറപ്പ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാൻസെൻസ, 5.6.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »