Arts - 2024
സഭയുടെ പുതിയ മതബോധന ഡയറക്ടറി പുറത്തിറക്കി
പ്രവാചക ശബ്ദം 27-06-2020 - Saturday
വത്തിക്കാന്‍ സിറ്റി: കൂട്ടായ്മയുടെ സംസ്കാരവുമായി സുവിശേഷത്തെ കാലികമായി കൂട്ടിയണക്കുന്ന രീതികളുമായി പുതിയ മതബോധന ഡയറക്ടറി വത്തിക്കാന്‍ പ്രകാശനം ചെയ്തു. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജൂണ്‍ 25 വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍വച്ച് പ്രകാശനം ചെയ്തത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ (Pontifical council for New Evangelization) കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ച് ബിഷപ്പ് റൈനോ ഫിസിക്കേല പ്രകാശന കര്‍മ്മത്തിലും ഗ്രന്ഥവിശകലന പരിപാടിയിലും അധ്യക്ഷനായിരുന്നു.
1971ലും 1997ലും സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുവായ മതബോധന ഡയറക്ടറികളുടെ നവീകരിച്ചതും കാലികവുമായ പ്രസിദ്ധീകരണമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച മാര്‍പാപ്പയുടെ അംഗീകാരത്തോടെയാണ് ഇത് പ്രകാശനം ചെയ്യുന്നത്. മതബോധനത്തിനും സുവിശേഷവത്ക്കരണത്തിനും ശക്തമായ പ്രചോദനംനല്കിക്കൊണ്ട് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച മോഗ്രൊവെയിലെ വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23നാണ് മാര്‍പാപ്പ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയതെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ഉടനെ ലഭ്യമാകുന്ന മതബോധന ഡയറക്ടറിക്ക് ആകെ മുന്നൂറു പേജുകളുണ്ട്. മൂന്നു ഭാഗങ്ങളായി ഗ്രന്ഥം വേര്‍തിരിച്ചിരിക്കുന്നത്.