Meditation. - May 2024
കുടുംബജീവിതത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യ പ്രാധാന്യം.
സ്വന്തം ലേഖകന്‍ 13-05-2016 - Friday
''കര്‍ത്താവ് അവളോട് പറഞ്ഞു: 'മാര്‍ത്താ, മാര്‍ത്താ, നീ പലതിനേക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു'' (ലൂക്കാ 10: 41).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 13
സ്ത്രീയെ വീടിന്റെ നാലു ഭിത്തികള്‍ക്കുള്ളില്‍ വീട്ടുവേലകള്‍ക്കായി തളച്ചിടുന്നതോ, കുടുംബത്തിലെ മുഴുവന്‍ ഉത്തരവാദിത്വം ഭരമേല്‍പ്പിക്കപ്പെടുന്നതോ ശരിയായ കാര്യമല്ല. എന്നിരിന്നാലും കുടുംബജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തുല്യമാന്യതയും പരസ്പരസ്‌നേഹവും നല്കി പൂര്‍ണ്ണമായും സഹകരിക്കേണ്ടതിനെ പറ്റിയാണ് നാം ചിന്തിക്കേണ്ടത്. മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ നിരന്തരമായ പ്രവര്‍ത്തനം അത്യാന്താപേക്ഷിത ഘടകങ്ങളാണ്. അവരുടെ ആന്തരികമായ വികാസത്തിന് പിതാവിന്റെ സജീവ സാന്നിദ്ധ്യം വളരെ ഉപകാരപ്രദമാണ്;
അതേസമയം മക്കളുടെ പ്രത്യേകിച്ച് കൊച്ചുകുഞ്ഞുങ്ങള്‍ക്ക് മാതാവിന്റെ സാന്നിദ്ധ്യവും ശുശ്രൂഷയും ഉറപ്പാക്കേണ്ടതായിട്ടുമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം, ചുമതലകള്‍ വീതിച്ചു നല്‍കണമെന്നതല്ല ഇതിന്റെ അര്‍ത്ഥം; മറിച്ച്, മനുഷ്യകുലത്തിന്റെ പ്രാഥമിക വിദ്യാലയവും, സമൂഹത്തിന്റെ അടിത്തറയുമായ കുടുംബത്തിന്റെ ആവശ്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്, പൂര്‍ണ്ണതുല്യതയോടും ചുമതലയോടും കൂടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചുരുക്കത്തില്‍, ഒരു കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യമായ പ്രാധാന്യമാണുള്ളത് എന്ന്‍ സംഗ്രഹിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പയിസെൻസ, 5.6.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.