India - 2025
'വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിലും ദൈവസ്‌നേഹം തിരിച്ചറിഞ്ഞവള്‍'
27-07-2020 - Monday
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിലും ദൈവസ്‌നേഹം തിരിച്ചറിഞ്ഞവളാണെന്നും സഹനത്തിന്റെയും വേദനയുടെയും തീവ്രതയില്‍പോലും ദൈവസ്‌നേഹത്തോടു ചേര്‍ന്നുനിന്നവളാണെന്നും കുറവിലങ്ങാട് ഫൊറോന പള്ളി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റ്യന്‍ കൂട്ടിയാനി അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രധാന തിരുനാള്‍ തലേന്നായ ഇന്നു രാവിലെ 11ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും രാവിലെ 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. രാത്രി ഏഴിന് ഭരണങ്ങാനം എഫ്‌സിസി മഠത്തിലെ സന്യസ്തര്‍ നേതൃത്വം നല്‍കുന്ന ആരാധനയും ജപമാലയും ഉണ്ടായിരിക്കും. നാളെ തിരുനാള്‍ സമാപിക്കും.