Life In Christ

വചനം എഴുതി, നാഷ്ണൽ ടോപ്പറെന്ന് കുറിച്ചു: ദേശീയ തലത്തിൽ രണ്ടാം റാങ്കുമായി ആന്‍ മരിയ

പ്രവാചക ശബ്ദം 04-08-2020 - Tuesday

നേര്യമംഗലം: തിരുവചനം എഴുതി പ്രാര്‍ത്ഥിച്ച് നവോദയ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആന്‍ മരിയ ബിജുവാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം. ഇക്കഴിഞ്ഞ ദിവസം ഷെക്കെയ്‌ന ടെലിവിഷനാണ് ആന്‍മരിയയുടെ വിശ്വാസത്തിലധിഷ്ഠിതമായ കഠിന പ്രയത്നം കൊണ്ട് ദേശീയ തലത്തിൽ റാങ്കു നേടിയ സാക്ഷ്യം പങ്കുവെച്ചത്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ദേശീയ അംഗീകാരം ലഭിച്ചതെന്ന് ഈ പെൺകുട്ടി പറയുന്നു.

നേര്യമംഗലം നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആന്‍മരിയ പത്താംക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വചനം എഴുതി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയിരിന്നു. 18 ാം സങ്കീര്‍ത്തനത്തിന്റെ ഇരുപത്തിയൊന്‍പതാം വചനഭാഗമാണ് ആന്‍മരിയ എഴുതി പ്രാര്‍ത്ഥിച്ചത്. "അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും" (സങ്കീര്‍ത്തനങ്ങള്‍ 18:29) എന്നെഴുതി നാഷ്ണൽ ടോപ്പർ എന്നുകൂടി ചേർത്തു പ്രാർത്ഥിക്കുമായിരിന്നുവെന്നും അതിന്റെ ഫലമായി ദൈവകൃപയാലാണ് റാങ്ക് ലഭിച്ചതെന്നും ആൻ മരിയ പറഞ്ഞു.

പരീക്ഷ ദിനങ്ങളില്‍ പ്രാര്‍ത്ഥനയും പിന്തുണയും നല്‍കി കുടുംബാഗങ്ങൾ ഒപ്പം നിന്നിരുന്നുവെന്നും ആന്‍മരിയ പറയുന്നു. കോതമംഗലം അടക്കാമുണ്ടക്കല്‍ ബിജു എബ്രാഹം ദമ്പതികളുടെ മകളായ ആന്‍മരിയ അന്തരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെ കുറിച്ച് പഠിക്കുവാനാണ് ലക്ഷ്യമിടുന്നത്. ദേശീയ തലത്തിൽ നേടിയ വിജയത്തിന് ഇടവകാംഗങ്ങളും തിരുഹൃദയ സന്യാസിനി സമൂഹവും വിവിധ സംഘടനകളും ആൻ മരിയയ്ക്കു ഉപഹാരങ്ങൾ കൈമാറിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »