Purgatory to Heaven. - May 2025

പാപ കറയെ വൃത്തിയാക്കുന്ന ശുദ്ധീകരണം

സ്വന്തം ലേഖകന്‍ 20-05-2024 - Monday

“അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി. ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല. നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്ക്കു വേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു” (ജ്ഞാനം 2:21-23).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-20

വിശുദ്ധി കൂടാതെ ദൈവത്തെ ദർശിക്കുവാൻ സാദ്ധ്യമല്ല. "പൂര്‍ണ്ണമായും കറയറ്റതല്ലാത്ത ആത്മാവുമായി ദൈവം ഐക്യത്തിലാവുമെന്ന് ആര്‍ക്കാണ് പറയുവാന്‍ സാധിക്കുക? ഇരുളും വെളിച്ചവും തമ്മില്‍, സത്യവും അസത്യവും തമ്മില്‍ അത്തരമൊരൈക്യം ഉണ്ടാക്കുവാന്‍ സാധിക്കും എന്ന് കരുതുന്നവന്, ദൈവത്തെപ്പറ്റി വളരെ കുറച്ച് അറിവേയുള്ളൂ.

പാപകരമായ അവസ്ഥയിൽ മരിക്കുന്നവർക്ക് ശുദ്ധീകരിക്കപ്പെടാതെ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനോ, ദൈവവുമായി ചേരുവാനോ, അല്ലെങ്കില്‍ വിശുദ്ധന്‍മാരുടെ ഗണത്തില്‍ ചേര്‍ന്നുകൊണ്ട് ആഹ്ലാദിക്കുവാനോ കഴിയുകയില്ല. ദൈവം താന്‍ എന്തായിരിക്കുന്നുവോ അതുപോലെയിരിക്കുന്നിടത്തോളം കാലം, അല്ലെങ്കില്‍ അനശ്വരമായ ദൈവീകതയും സൃഷ്ടിക്കപ്പെടാത്ത നന്മയും ആയിരിക്കുന്നിടത്തോളം കാലം അത് സാധിക്കുകയില്ല.”

(മോണ്‍സിഞ്ഞോര്‍ ജോണ്‍ എസ്. വോഗന്‍, ഐറിഷ് ഗ്രന്ഥരചയിതാവ്).

വിചിന്തനം:

ഇങ്ങനെ പ്രാര്‍ത്ഥിക്കുക, "ദൈവമേ എന്റെ ബുദ്ധിയിലും, ബോധ്യത്തിലും ഉണ്ടായിരിക്കുക; എന്റെ കാഴ്ചയിലും, നോട്ടത്തിലും ഉണ്ടായിരിക്കുക; എന്റെ അധരത്തിലും, സംസാരത്തിലും ഉണ്ടായിരിക്കുക, ദൈവമേ എന്റെ ഹൃദയത്തിലും ചിന്തയിലും വസിക്കുക; ദൈവമേ എന്റെ അവസാനത്തിലും, മരണത്തിലും ഉണ്ടായിരിക്കുക"

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »