Youth Zone - 2024

+1 മുതല്‍ പിഎച്ച്ഡി വരെ: ന്യൂനപക്ഷ പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

27-08-2020 - Thursday

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട +1 മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 202021 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

വിദ്യാര്‍ത്ഥികള്‍ മെരിറ്റ് കംമീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്,

റിന്യൂവല്‍ അപേക്ഷകള്‍ https://scholarships.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 31നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9446096580, 9446780308, 04712306580. ഇമെയില്‍: postmatricscholarship@gmail.com


Related Articles »