Meditation. - June 2024

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിശുദ്ധ അമ്മയോടൊപ്പം ആരംഭിച്ച സഭയുടെ ജൈത്രയാത്ര

സ്വന്തം ലേഖകന്‍ 09-06-2019 - Sunday

"എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു" (ഗലാത്തിയര്‍ 4:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 17

ദൈവവചനം തന്റെ ഹൃദയത്തിലും ശരീരത്തിലും ഒരുപോലെ സ്വീകരിച്ച ഒരാളാണ് പരിശുദ്ധ അമ്മ. വചനാവതാര രഹസ്യത്തിലും പരിശുദ്ധ അമ്മയ്ക്ക് തനതായ പങ്കാണുള്ളത്. വിശ്വാസത്തിന്റേയും, ജീവകാരുണ്യത്തിന്റേയും, ക്രിസ്തുവുമായുള്ള സമ്പൂര്‍ണ്ണ ഐക്യത്തിന്റേയും മാതൃകയായ പരിശുദ്ധ അമ്മ സഭയോട് ചേര്‍ന്ന് ഒന്നായിരിക്കുകയാണ്. ഒരര്‍ത്ഥത്തില്‍, വിശ്വാസത്തിന്റെ ഉന്നതമായ പ്രതീക്ഷകള്‍ സംഭരിച്ചുവച്ച് അവ തന്നില്‍ പ്രകാശിപ്പിക്കുകയാണ് പരിശുദ്ധ അമ്മ.

നമ്മുടെ പ്രാര്‍ത്ഥനയ്ക്കും നമ്മുടെ ഭക്തിക്കും ഉത്തരമായി, അവളുടെ പുത്രനിലേക്കും, അവന്റെ ബലിദാനത്തിലേക്കും, പിതാവിന്റെ സ്‌നേഹത്തിലേക്കും പരിശുദ്ധ അമ്മ, വിശ്വാസികളെ ക്ഷണിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സെഹിയോന്‍ ഊട്ടിശാലയില്‍ വെച്ചാണ് പരിശുദ്ധ അമ്മയോടൊപ്പം സഭയുടെ ജൈത്രയാത്ര ആരംഭിച്ചത്. ദൈവജനത്തിന് പ്രത്യാശയുടേയും ആശ്വാസത്തിന്റേയും പ്രകാശചിഹ്നമായ പരിശുദ്ധഅമ്മയോടൊപ്പം നമ്മുക്കും ത്രീത്വൈക ദൈവത്തെ ആരാധിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 31.01.1980)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »