India
ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയം കൂടാതെ ജീവിക്കുക: മാർ തോമസ് തറയിൽ
പ്രവാചകശബ്ദം 20-02-2026 - Friday
ചാലക്കുടി: ജീവിത പ്രതിസന്ധികളിൽ ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയംകൂടാതെ ജീവിക്കണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കൺവൻഷന്റെ രണ്ടാംദിവസമായ ഇന്നലെ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സഹിക്കുമ്പോള്‍ നാം ഭയപ്പെടേണ്ടതില്ലാന്നും ഏത് അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നാലും കൈവിടാത്ത ദൈവത്തെയാണ് നാം ആരാധിക്കുന്നതെന്ന് മാർ തറയിൽ പറഞ്ഞു.
സുവിശേഷത്തിൽ കൂടുതൽ തവണ പറയുന്നത് ഭയപ്പെടേണ്ട എന്ന വചനമാണ്. വിശ്വാസമുള്ളവർ ജീവിതത്തിലെ കുരിശുകളെ ഭയപ്പെടില്ലെന്നും കുരിശെടുക്കുമ്പോൾ ദൈവം കൂടെ ഉണ്ടാകണമേ എന്ന പ്രാർത്ഥനയാണ് വേണ്ടതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഫാ. ഷിജൊ നെറ്റിയാങ്കൽ, ഫാ. ആൻ്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ എന്നിവർ വചനശുശ്രൂഷ നയിച്ചു. ആരാധനയ്ക്കു ഫാ. മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















