Meditation. - May 2024
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്ഥാനം
സ്വന്തം ലേഖകന്‍ 21-05-2023 - Sunday
''ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും" (ഉത്പത്തി 2:18).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 21
സഭയില്‍ എക്കാലത്തും സ്ത്രീകള്‍ക്ക് പ്രാധാന്യം ഉണ്ട്; ഇന്നിന്റേയും നാളെയുടേയും പ്രതീക്ഷകള്‍ അവരിലാണ് അര്‍പ്പിക്കാവുന്നത്, അങ്ങനെ വേണം താനും. ഈ രണ്ടു കാരണങ്ങളാലും ലോകത്ത് സ്ത്രീകളുടെ സ്ഥാനം പ്രത്യേകമായി എടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പൂര്‍ണ്ണ അവസരം അവള്‍ക്ക് നല്‍കുവാനായും, സ്ത്രീയുടെ വ്യക്തിപരമായ മാന്യതയും, പുരുഷന്മാരോടൊപ്പം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തുല്യതയും ആവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം മുറവിളികള്‍ നമ്മുടെ ഈ കാലയളവില്‍ കേള്‍ക്കുന്നുണ്ടല്ലോ.
സൃഷ്ടാവിന്റെ ദൃഷ്ടിയില്‍ പുരുഷനും സ്ത്രീക്കും ഉള്ള വ്യക്തിപരമായ വിലയുടെ അടിസ്ഥാനം തുല്യവും വളരെ വലുതുമാണ്. സാമൂഹ്യ സാംസ്‌ക്കാരിക വ്യവസ്ഥിതികളുടെ പുരോഗതിയോടൊപ്പം പുരോഗമനപരമായ മാറ്റം കാണേണ്ട ഒരു വിഭാഗമാണ് സ്ത്രീ വിഭാഗം. സമൂഹത്തില്‍ പിന്തള്ളപ്പെട്ട് നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം. 22.6.94)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.