Meditation. - May 2024
സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യം
സ്വന്തം ലേഖകന്‍ 22-05-2021 - Saturday
''അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതു കൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും'' (ഉത്പത്തി 2:23).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 22
ഓരോ മനുഷ്യവ്യക്തിക്കും അവന്റേതായ മാന്യതയുണ്ട്. ഒരു വ്യക്തി എന്ന നിലയ്ക്ക് സ്ത്രീക്ക് പുരുഷന്റെതിന് സമാനമായ മാന്യത ഉണ്ട്. എന്നാല്‍ മിക്കപ്പോഴും, ഇതിന് വിപരീതമായി, പുരുഷസ്വാര്‍ത്ഥത കാരണം സ്ത്രീയെ ഒരു വസ്തുവായി കണക്കാക്കാറുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പ് വരുത്തിക്കാന്‍ സാംസ്‌ക്കാരികവും സാമൂഹ്യവുമായ വാദഗതികള്‍ നടക്കുന്നുണ്ട്; ഇതൊക്കെയാണെങ്കിലും, പുരുഷന്റെ 'മേല്‍ക്കോയ്മയും ഞാന്‍ എന്ന ഭാവവും' വേട്ടയാടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്.
പുരുഷനുള്ളതിനേക്കാള്‍ അല്പം പോലും കുറവില്ലാത്ത ദൈവത്തിന്റെ ഛായ സ്ത്രീയുടെ അന്തഃകരണത്തില്‍ വഹിക്കുന്നുണ്ട്. സ്ത്രീ പൂര്‍ണ്ണത കൈവരിക്കേണ്ടത്, അവളില്‍ പുരുഷത്വം കുത്തിനിറച്ച്, അവളുടെ വിശേഷപ്പെട്ട ഗുണങ്ങള്‍ നഷ്ടമാക്കിക്കൊണ്ടല്ല.
ചുരുക്കിപ്പറഞ്ഞാല്‍, പുരുഷനെപ്പോലെ ആയിത്തീര്‍ന്നുകൊണ്ടല്ല അവള്‍ പൂര്‍ണ്ണത തേടേണ്ടത്. അവളുടെ പൂര്‍ണ്ണത പുരുഷനോട് തുല്യമാണെങ്കിലും വ്യത്യസ്തയായിരിക്കുക എന്നാണ് അര്‍ത്ഥമാക്കുക. സഭയിലെന്നപോലെ, തദ്ദേശസമൂഹവും സ്ത്രീകളുടെ സമത്വവും വ്യത്യസ്തതയും അംഗീകരിക്കുക തന്നെ വേണം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.6.94).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.