Purgatory to Heaven. - May 2025

തന്നെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗം തുറക്കുന്നത് കണ്ടിട്ട് ശുദ്ധീകരണസ്ഥലത്തേക്ക് പോകുവാന്‍ ഏതെങ്കിലും രക്തസാക്ഷി തയ്യാറാകുമോ?: വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം ചോദിക്കുന്നു

സ്വന്തം ലേഖകന്‍ 28-05-2024 - Tuesday

“പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടുംകൂടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സന്നിധിയില്‍ സത്യസന്ധമായി വ്യാപരിക്കുകയും ചെയ്താല്‍ അവിടുന്ന് നിങ്ങളെ കടാക്ഷിക്കും. നിങ്ങളില്‍നിന്നു മുഖം മറയ്ക്കുകയില്ല. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്‍മയെപ്പറ്റി ചിന്തിക്കുവിന്‍. ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവിന്‍. നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍. പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച് ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു. പാപികളായ ജനതയോട് അവിടുത്തെ ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു. പാപികളേ, പിന്‍തിരിയുവിന്‍; അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍. അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യുകയില്ലെന്ന് ആരറിഞ്ഞു” (തോബിത്ത് 13:6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-28

“ദുരിതങ്ങളുടെ നടുവിലും ദൈവത്തെ സ്തുതിക്കുന്ന നാവ്, രക്തസാക്ഷികളുടെ നാവിനേക്കാള്‍ ഒട്ടും വിലകുറഞ്ഞതല്ല, അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരുപോലെയുള്ള പ്രതിഫലം ലഭിക്കുവാനാണ് സാധ്യത. തന്റെ കഷ്ടതകളിലും ഒരു മനുഷ്യന്‍ ദൈവത്തെ സ്തുതിക്കുകയും, ദൈവത്തോട് നന്ദി പറയുകയും ചെയ്യുകയാണെങ്കില്‍, അത് ഒരു തരത്തിലുള്ള രക്തസാക്ഷിത്വമായിട്ടാണ് കണക്കാക്കുക. ഇപ്രകാരമുള്ള രക്തസാക്ഷികളുടെ മുൻപിൽ സ്വർഗ്ഗം തുറക്കുന്നു. തന്നെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗം തുറക്കുന്നത് കണ്ടിട്ട് ശുദ്ധീകരണസ്ഥലത്തേക്ക് പോകുവാന്‍ ഏതെങ്കിലും രക്തസാക്ഷി തയ്യാറാകുമോ?”

(വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം).

വിചിന്തനം:

സഹനങ്ങളിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ രക്തസാക്ഷിയായി മാറുക. ദൈവത്തോടുള്ള സ്നേഹത്താല്‍ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »