News - 2024
വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഉപദേശക പദവിയിലേക്ക് മാർ ആൻഡ്രൂസ് താഴത്ത്
30-01-2021 - Saturday
തൃശൂർ: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അഞ്ചുകൊല്ലത്തേക്കാണ് പാപ്പ നിയമനം നടത്തിയിരിക്കുന്നത്. റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് മാർപാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
1917ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയാണ് സഭാ നിയമവ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കൽ കമ്മീഷൻ തുടങ്ങുന്നത്. 1989ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ കമ്മീഷനെ പൊന്തിഫിക്കൽ കൗൺസിൽ പദവിയിലേക്ക് ഉയർത്തി. സഭാനിയമ വ്യഖ്യാനത്തിലൂടെ വത്തിക്കാൻ ഭരണസംവിധാനത്തിലെ നെടുംതൂണാണ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്.
ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനൻ നിയമവിദ്ഗനായ മാർ ആൻഡ്രൂസ് താഴത്ത് 2008- 2013 കാലഘട്ടത്തിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി നിയമിതനായിട്ടുണ്ട്. മാർപാപ്പ കേരളസഭയ്ക്ക് നല്കിയ വലിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക