Meditation. - May 2024

ജീവന്‍ നല്‍കുവാനുള്ള അവകാശം നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു

സ്വന്തം ലേഖകന്‍ 30-05-2016 - Monday

''നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം'' (ലൂക്കാ 1:42).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 31

മേയ് മാസത്തിന്റെ അവസാനത്തെ ദിവസം സഭ അനുസ്മരിക്കുന്നത് പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദര്‍ശിക്കുന്നതിനെ പറ്റിയാണ്. ''കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി'' യേശുക്രിസ്തുവിന് ജന്മം നല്‍കാനായി ദൈവം തിരഞ്ഞെടുത്ത മറിയത്തെയാണ് എലിസബത്ത് ആശംസിക്കുന്നത്. മറിയത്തിന്റെ മാതൃത്വത്തിനുള്ള ആദരവായാണ് എലിസബത്ത് അവളെ പ്രകീര്‍ത്തിച്ചത്. മനുഷ്യന്റെ ആരംഭം, അവന്റെ അമ്മയുടെ ഉദരത്തില്‍ നിന്നാണ്. മാതൃത്വത്തെ ആദരിക്കുക എന്നതിന്റെ അര്‍ത്ഥം മനുഷ്യനെ അവന്റെ പൂര്‍ണ്ണ സത്യത്തിലും പൂര്‍ണ്ണ മഹത്വത്തിലും, ആരംഭം മുതല്‍ തന്നെ സ്വീകരിക്കുക എന്നാണ്.

മാതൃത്വത്തിനും അത് ഉള്‍ക്കൊള്ളുന്ന മനുഷ്യരിലുള്ള വിശ്വാസത്തിനും ആദരവ് അര്‍പ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. മാതൃത്വത്തിനുള്ള ബഹുമതിയ്ക്കു മനുഷ്യന്‍ ഏറെ വിലകല്‍പ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ അവന്റെ ആരംഭത്തില്‍ നിന്നും വേര്‍പെടുത്താന്‍ നമുക്ക് സാദ്ധ്യമല്ല. ഇന്ന് നാം എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കുമ്പോള്‍ എല്ലാ മേഖലകളിലും അറിവ് നേടുമ്പോഴും മനുഷ്യന്റെ ആദ്യത്തെ അവകാശം ജനിക്കുവാനുള്ള അവകാശമാണെന്ന്‍ നാം മറക്കരുത്. ജീവന്‍ നല്‍കുവാനുള്ള അവകാശവും മൂല്യവും നാം സംരക്ഷിക്കുക തന്നെ വേണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 31.5.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »