India - 2024

കെ‌സി‌വൈ‌എം ലാറ്റിന്‍ സംസ്ഥാന സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

പ്രവാചക ശബ്ദം 01-03-2021 - Monday

പുനലൂർ രൂപത ചാരുമ്മൂട് സെന്റ് മേരീസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽവെച്ച് കെ‌സി‌വൈ‌എം ലാറ്റിന്‍ സംസ്ഥാന സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പുനലൂർ രൂപതാ വികാരി ജനറൽ മോൺ.വിൻസെന്റ് ഡിക്രൂസ്സിൽ നിന്നും ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു. പ്രസിഡന്റ് ഷൈജു റോബിൻ, ജനറൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ, ട്രഷറർ ജോജി ടെന്നിസിൺ, വൈസ് പ്രസിഡന്റ് സ്റ്റെഫി അമല ചാൾസ്, സെൽജൻ കുറുപ്പശ്ശേരി, സെക്രട്ടറി യമുന മാത്യു എന്നിവരാണ് സമിതിയുടെ പുതിയ നേതാക്കൾ.

കെസിവൈഎം. സംസ്ഥാന സമിതി പ്രസിഡന്റ് എഡ്‌വേഡ്‌ രാജു, കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ. ജിജു അറക്കത്തറ, ആനിമറ്റോർ സിസ്റ്റർ. നോർബെർട്ട സി. ടി. സി. പുനലൂർ രൂപത കെ. സി. വൈ. എം. ഡയറക്ടർ ഫാ. മൈക്കിൾ, കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന മുൻ-ജനറൽ സെക്രെട്ടറി ആന്റണി ആൻസിൽ, ഐ. സി. വൈ. എം. ദേശീയ എക്സിക്യൂട്ടീവ് അംഗം ഫെബിന ഫെലിക്സ്, ചാരുമ്മൂട് സൈന്റ്റ്. മേരീസ് റോമൻ കത്തോലിക്ക ലാറ്റിൻ ദേവാലയ വികാരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.


Related Articles »