Purgatory to Heaven. - June 2025
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രാര്‍ത്ഥനയിലൂടെ വിശുദ്ധീകരിക്കുക
സ്വന്തം ലേഖകന്‍ 08-06-2023 - Thursday
“അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ. അകൃത്യം നോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനം ദീക്ഷിക്കുന്നതും എന്തുകൊണ്ട്?” (ഹബക്കുക്ക് 1:13).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍ 8
“മരണത്തിലൂടെ നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞ വിശ്വാസികളുടെ ആത്മാക്കള്‍ക്ക് വേണ്ടി നാം നിരവധി പ്രാര്‍ത്ഥനകള്‍ ചൊല്ലണം, ഒരാത്മാവ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ വളരെയേറെ ശുദ്ധിയുള്ളതായിരിക്കണം”.
(വിശുദ്ധ ജോണ്‍ മരിയ വിയാനി).
വിചിന്തനം:
ദൈവത്തിന്റെ വിശുദ്ധിയെ ഉള്‍കൊള്ളുവാന്‍ മനുഷ്യ മനസ്സുകൾക്ക് സാധ്യമല്ല. എങ്കിലും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി, ദൈവത്തിന്റെ ശുദ്ധിയെ അനുകരിച്ചുകൊണ്ട്, നമ്മളെ ചിന്തയിലും, വാക്കിലും, പ്രവര്‍ത്തിയിലും ശുദ്ധിയുള്ളവരാക്കി തീര്‍ക്കുവാന്‍ ദൈവത്തോടു അപേക്ഷിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
