Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 27-03-2021 - Saturday

"ഓരോ പാവപ്പെട്ടവനും വഴിക്കച്ചവടക്കാരനും ഭിക്ഷക്കാരനും കുരിശു വഹിക്കുന്ന ക്രിസ്തുവാണ്, ക്രിസ്തുവെന്ന നിലയിൽ നാം അവരെ സ്നേഹിക്കുകയും സഹായിക്കുകയും വേണം."

വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ (1901-1952)

തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ 1901 ജനുവരി ഇരുപത്തിരണ്ടാം തീയതി ആൽബർട്ടോ ജനിച്ചു. നാലുവയസ്സുള്ളപ്പോൾ പിതാവു നിര്യാതനായി. സാന്തിയാഗോയിലെ ഈശോസഭ സ്കൂളിലാണ് പഠിച്ചിരുന്നത്. 1923 ൽ ഈശോ സഭയിൽ ചേർന്നു. 1933ൽ പുരോഹിതനായി അഭിഷിക്തനായി. പാവപ്പെട്ടവരെയും അനാഥരായവരെയും സഹായിക്കാനായി Hogar de cristo (Home of Christ) എന്ന യുവജന സംഘടന സ്ഥാപിച്ചു. ചിലിയിലുടനീളം പെട്ടന്നു വ്യാപിച്ച ഈ സംഘടനയിൽ സന്നദ്ധ പ്രവർത്തകരായി ആയിരക്കണക്കിനു യുവാക്കൾ ഉണ്ടായിരുന്നു.

1947 മുതൽ ചിലിയിൽ നിരവധി ട്രെയിഡ് യൂണിയനുകൾ ആൽബർട്ടോയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ക്രൈസ്തവ ആദർശങ്ങൾ തൊഴിൽ മേഖലയിൽ പ്രചരിപ്പിക്കാനായി മൂന്നു പുസ്തകങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. സഭയുടെ സാമൂഹിക പ്രബോധനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനായി 1951 ൽ Message എന്ന മാസിക അച്ചൻ തുടങ്ങി.1952ൽ ക്യാൻസർ ബാധിച്ചാണ് ആൽബർട്ടോ അച്ചൻ മരണമടഞത്.2005 ഒക്ടോബർ ഇരുപത്തി മൂന്നാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ആൽബർട്ടോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ചിലിയിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധനാന്ന് ഈ ഈശോ സഭാ വൈദീകൻ.

✝️വിശുദ്ധ ആൽബർട്ടോയോടൊപ്പം പ്രാർത്ഥിക്കാം.

വിശുദ്ധ ആൽബർട്ടോയേ, പാവപ്പെട്ടവരിലും ഭിക്ഷക്കാരിലും ക്രിസ്തുവിനെ ദർശിച്ചുകൊണ്ട് അവരെ ശുശ്രൂഷിക്കാനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ


Related Articles »